പാലക്കാട്: പാലക്കാട് ഐഐടിക്ക് 1217 കോടി രൂപ അനുവദിച്ചു. കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് തുക അനുവദിച്ച കാര്യം തന്‍റെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
The approvals in line with PM @narendramodi Govt’s vision of #TransformingEducation research infrastructure include, @IITBhilai (Rs 983.95 cr), @iitdharwad (RS 1062.83 cr), @IITJammu (Rs 1085.04 cr), @iit_tirupati (Rs 976.89 cr), @iitpalakkad (Rs 1217.40 cr) #HEFA
…— Prakash Javadekar (Modi Ka Parivar) (@PrakashJavdekar) July 21, 2018
ഭിലായ് ഐഐടിക്ക് 983 കോടിയും ധാർവാഡ്ഐഐടിക്ക് 1062 കോടിയും ജമ്മു ഐഐടിക്ക് 1085 കോടിയും അനുവദിച്ചിട്ടുണ്ട്. ഐഐടി തിരുപ്പതിക്ക് 976 കോടിയും നൽകിയിട്ടുണ്ട്. ഹയർ എജ്യൂക്കേഷൻ ഫണ്ടിംഗ് ഏജൻസിയുടെ കീഴിലാണ് തുക അനുവദിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിന്‍റെ ആധുനികരണമാണ് ഏജൻസി ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസത്തിന് ഒരു ലക്ഷത്തി പതിനായിരം കോടിയാണ് അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 2013-14 ൽ 63,000 കോടി ആയിരുന്നത് 2018-19 ൽ ഇത്രയും വർദ്ധിപ്പിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ശാസ്ത്ര സാങ്കേതിക ഗവേഷണം ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.