വിവാദ സ്വാമി ലക്ഷ്മീവരതീർഥ ദുരൂഹമരണത്തില്‍ ഇരുട്ടില്‍ തപ്പി പോലീസ്;ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്തെ ഷിരൂർ മഠത്തിലും ഷിരൂരിലെ മൂലസ്ഥാനത്തും കാവൽ ശക്തമാക്കി പൊലീസ്;

ഉഡുപ്പി: ഷിരൂർ മഠാധിപതി സ്വാമി ലക്ഷ്മീവരതീർഥ ദുരൂഹ സാഹചര്യത്തിൽ വിഷം ഉള്ളിൽ ചെന്നു മരിച്ചതിനെത്തുടർന്ന് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്തെ ഷിരൂർ മഠത്തിലും ഷിരൂരിലെ മൂലസ്ഥാനത്തും പൊലീസ് കാവൽ ശക്തമാക്കി.

പൊലീസ് അന്വേഷണം പൂർത്തിയാകും വരെ മഠങ്ങളിൽ ആളുകൾ പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി. ഐജി അരുൺ ചക്രവർത്തി, ജില്ലാ പൊലീസ് മേധാവി ലക്ഷ്മൺ നിമ്പർഗി എന്നിവർ ഷിരൂരിലെ മഠത്തിലെത്തി അന്വേഷണം നടത്തി. മഠത്തിലെ അടുക്കള സാമഗ്രികളും മറ്റും കസ്റ്റഡിയിലെടുത്ത് പരിശോധന നടത്താനുള്ള നടപടികളും തുടങ്ങി.

മഠത്തിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. ഭക്ഷണത്തിലൂടെ വിഷം അകത്തു ചെന്നതായാണു കരുതുന്നത്. എന്നാൽ, സ്വാമിയുടെ ഒപ്പം കഴിച്ച മറ്റാർക്കും വിഷബാധയേറ്റിട്ടില്ലെന്നുള്ളതാണു കൊലപാതകസാധ്യതയിലേക്കു വിരൽ ചൂണ്ടുന്നത്. സ്വാമിക്കു വിളമ്പിയ ഭക്ഷണത്തിൽ മാത്രം വിഷം ചേർത്തു കൊലപ്പെടുത്തിയതാണ് എന്ന് ഇദ്ദേഹത്തിന്റെ സഹോദരൻ ലതവ്യ ആചാര്യ മരണദിവസം തന്നെ ആരോപിച്ചിരുന്നു.

കഴിഞ്ഞ മാസം കണ്ടപ്പോൾ സ്വാമി തന്റെ ജീവനു ഭീഷണിയുണ്ടെന്ന് അറിയിച്ചിരുന്നതായി അഭിഭാഷകൻ രവികിരൺ മുരുഡേശ്വറും ഇന്നലെ പറഞ്ഞു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണകാരണം വിഷം ഉള്ളിൽ ചെന്നതാണെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി ഹൈദരാബാദിലെ സെൻട്രൽ ഫൊറൻസിക് ലാബിലേക്ക് അയച്ചതായും സൂചനയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us