ക്ഷേത്രങ്ങൾക്ക് സമീപം യാചകന്റെ വേഷത്തിൽ കഞ്ചാവ് കടത്തുന്നയാൾ അറസ്റ്റിൽ.

ചെന്നൈ: കാവി വസ്ത്രവും രുദ്രാക്ഷ മാലയും ധരിച്ച് നഗരത്തിലെ ക്ഷേത്രങ്ങൾക്ക് മുന്നിൽ ഭിക്ഷ യാചകനായി ഇരിക്കുന്ന 50കാരൻ കഞ്ചാവ് കച്ചവടം നടത്തിയതിന് അറസ്റ്റിൽ. ബുധനാഴ്ച ഐസ് ഹൗസ് പോലീസ് സ്റ്റേഷൻ പരിധിയിലെ മുരുകൻ ക്ഷേത്രത്തിന് സമീപം കഞ്ചാവ് വാങ്ങുന്നവരെപ്പോലെ വേഷം ധരിച്ച് പോലീസുകാർ പോയതിനെത്തുടർന്ന് ശേഖർ എന്ന ധമുവാണ് കഞ്ചാവ് വില്പനയ്ക് പിടിയിലായത്.

ധമു തന്റെ ബാഗിൽ നിന്ന് കഞ്ചാവ് പൊതികൾ വില്പനയ്ക്കായി പുറത്തെടുത്തപ്പോൾ, പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.  കൂടുതൽ ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു . ഭിക്ഷ വാങ്ങാനെന്ന വ്യാജേന ധമു പ്രദേശത്തെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കുകയും സ്ഥിരം ഇടപാടുകാർക്ക് കഞ്ചാവ് എത്തിക്കുകയും ചെയ്‌തയി പോലീസ് പറഞ്ഞു.

  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ

ഇയാളിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടിയ പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ തേനി സ്വദേശികളായ ആസൈ തമ്ബിയും, രാജയുമാണ് ഇയാൾക്ക് കള്ളക്കടത്ത് എത്തിച്ചതെന്ന് കണ്ടെത്തുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരിൽ നിന്ന് 6.5 കിലോഗ്രാം കഞ്ചാവ് കൂടി പിടികൂടിയട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ
[masterslider id="10"]

Related posts