രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയർ കേന്ദ്രം നഗരത്തിൽ പ്രവർത്തനം തുടങ്ങി

ബംഗളുരു: 10,100 കിടക്കകൾ ഒരുക്കാൻ സൗകര്യമുള്ള രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയർ കേന്ദ്രം നഗരത്തിൽ പ്രവർത്തനം തുടങ്ങി. പ്രകടമായ ലക്ഷണങ്ങളില്ലാത്ത രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക.

കോവിഡ് കെയർ കേന്ദ്രമക്കി മാറ്റിയ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ ആദ്യഘട്ടത്തിൽ 6,500 കിടക്കകളാണ് ക്രമീകരിച്ചിട്ടുള്ളത്. 5,000 കിടക്കകൾ കോവിഡ് രോഗികൾക്കായും 1,500 കിടക്കകൾ കോവിഡ് പോസിറ്റീവാകുന്ന ആരോഗ്യ പ്രവർത്തകർക്കായുമാണ് ഒരുക്കിയിരിക്കുന്നത്.

  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ

1,500 കിടക്കകളുള്ള ഹാളാണ് ആദ്യം തുറന്നത്. ഇതിൽ ആയിരം രോഗികൾ ആകുമ്പോൾ മറ്റൊരു ഹാൾ തുറക്കും. കൂടുതൽ രോഗികൾ ഒന്നിച്ചെത്തിയാൽ മറ്റുഹാളുകളും തുറക്കുമെന്ന് കോവിഡ് കെയർ കേന്ദ്രത്തിന്റെ ചുമതലയുള്ള രാജേന്ദ്ര കുമാർ കഠാരിയ പറഞ്ഞു.

ഭക്ഷണശാലയും ശുചിമുറികളുമെല്ലാം ഞായറാഴ്ചയോടെ പ്രവർത്തനക്ഷമമായിരുന്നു. ഭക്ഷണശാലയിൽ ഒരേ സമയം 350 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്. വിനോദത്തിനായി ടെലിവിഷനും ഒരുക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
[masterslider id="10"]

Related posts