ഗതാഗതനിയന്ത്രണത്തിനൊപ്പം റോഡിലെ കുഴിയടയ്ക്കലും വെള്ളക്കെട്ട് ഒഴിവാക്കലും ഏറ്റെടുത്തു ബെംഗളൂരു ട്രാഫിക് പൊലീസ്.

ബെംഗളൂരു: ഗതാഗതനിയന്ത്രണത്തിനൊപ്പം റോഡിലെ കുഴിയടയ്ക്കലും വെള്ളക്കെട്ട് ഒഴിവാക്കലും ഏറ്റെടുത്തു ബെംഗളൂരു ട്രാഫിക് പൊലീസ്.

റോഡിലെ കുഴികളും വെള്ളക്കെട്ടും വാഹനഗതാഗതത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ട്രാഫിക് പൊലീസ് തന്നെ ഇത് നികത്താൻ രംഗത്തെത്തിയത്. ട്രാഫിക് നിയന്ത്രിക്കുന്നതിനിടയിൽ ലഭിക്കുന്ന സമയത്താണ് സേവനപ്രവർത്തനങ്ങൾക്കും ഇവർ മുന്നിട്ടിറങ്ങുന്നത്.

  ബെംഗളൂരുവിൽ നിയന്ത്രണം വിട്ട മണൽ ലോറി വീടിലേക്ക് മറിഞ്ഞു; ഡ്രൈവർ ക്യാബിനിൽ കുടുങ്ങി, കുടുംബാംഗങ്ങൾക്ക് പരുക്ക്

മഴ പെയ്താൽ തകരുന്ന റോഡുകളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്.  റോഡിന്റെ സംരക്ഷണ ചുമതലയുള്ള ബിബിഎംപി പൊതുമരാമത്ത് വിഭാഗം ഏറെ കഴിഞ്ഞാണ് കുഴിയടയ്ക്കാൻ എത്താറുള്ളത്.

ഈ സാഹചര്യത്തിലാണ് താൽക്കാലിക ആശ്വാസമായി ട്രാഫിക് പൊലീസ് തന്നെ കുഴികൾ നികത്താൻ ഇറങ്ങുന്നത്.ട്രാഫിക് പൊലീസിന്റെ സേവനം സമൂഹ മാധ്യമങ്ങളിൽ തരംഗമായതോടെ അഭിനന്ദന പ്രവാഹത്തിനും കുറവില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts