തീരദേശസേനയ്ക്കായി എച്ച്.എ.എൽ. ധ്രുവ് ഹെലികോപ്‌റ്റർ…

ബെംഗളൂരു: ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ.) ഇന്ത്യൻ തീരദേശസേനയ്ക്കായി ആധുനിക ധ്രുവ് മാർക്ക് ഹെലികോപ്റ്റർ നിർമിച്ച് നൽകും. വിവിധോദ്ദേശ്യ ഹെലികോപ്റ്ററായ ധ്രുവ് മാർക്ക് മൂന്ന് നിർമാണത്തിന്റെ ആദ്യഘട്ടപരീക്ഷണം (ഗ്രൗണ്ട് റൺ) വിജയകരമായി പൂർത്തിയായി. 2020-ൽ ഹെലികോപ്റ്റർ തീരദേശസേനയ്ക്ക് കൈമാറും.

ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ ഹെലികോപ്റ്റർ നിർമാണത്തിനുള്ള കരാർ തീരദേശസേനാ ഡയറക്ടർ ജനറൽ രാജേന്ദ്ര സിങ്ങും എച്ച്.എ.എൽ. മാനേജിങ് ഡയറക്ടർ ടി. സുവർണ രാജുവും കൈമാറി.

  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ

ഇന്ത്യൻ തീരദേശസേനയ്ക്കുവേണ്ടി 16 ധ്രുവ് ഹെലികോപ്റ്ററാണ് എച്ച്.എ.എൽ. നിർമിക്കുന്നത്. 5126 കോടി രൂപയുടേതാണ് കരാർ. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം. നിരീക്ഷണത്തിനും രക്ഷാപ്രവർത്തനങ്ങൾക്കുമാണ് ധ്രുവ് ഹെലികോപ്റ്റർ ഉപയോഗിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts