യുവ അദ്ധ്യാപകനെ നടു റോഡില്‍ ആക്രമിച്ചു പണവും മൊബൈല്‍ ഫോണും കവര്‍ന്നു ….തുടര്‍ന്നും കത്തി മുനയില്‍ നിര്‍ത്തി താമസ സ്ഥലത്ത് എത്തിച്ചു കൂടെ പാര്‍ക്കുന്നവരുടെ ആറു മൊബൈല്‍ ഫോണുകളും കൈക്കലാക്കി ….സഹായത്തിനായി അപേക്ഷിച്ചപോള്‍ പരിസരവാസികള്‍ തിരിഞ്ഞു നോക്കിയില്ല … സംഭവം ജയ നഗറില്‍ ..

ബെംഗലൂരു : ജയനഗറില്‍ യുവ അദ്ധ്യാപകനെ കൊള്ളയടിച്ചു പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നത്തിനു ശേഷം തിരികെ താമസ സ്ഥലത്ത് എത്തിച്ചും വന്‍ മോഷണം ..വിലകൂടിയ ആറു മൊബൈല്‍ ഫോണുകളും പണവും കവര്‍ന്ന രണ്ടംഗ സംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു അവശനാക്കി …ജയനഗരിലെ സ്വകാര്യ സ്ഥാപനത്തില്‍ അധ്യാപകനായി ജോലി ചെയ്യുന്ന  ഹരീഷ് ബാലചന്ദര്‍ എന്ന യുവാവിനാണു ദാരുണമായി മര്‍ദ്ധനമേറ്റത് ..ബുധനാഴ്ച വൈകിട്ട് 8.30 ഓടെയാണ് സംഭവം നടക്കുന്നത് …ജോലി കഴിഞ്ഞു സ്ഥാപനത്തില്‍ നിന്നും അധികം ദൂരമില്ലാത്ത താമസ സ്ഥലത്തേയ്ക്ക് നടന്നു പോവുകയായിരുന്ന ഹരീഷിനെ ഇരുചക്രവാഹനത്തിലെത്തിയ രണ്ടംഗ സംഘം തടഞ്ഞു നിര്‍ത്തി..അദേഹത്തിന്റെ ലാപ് ടോപ്പ് അടങ്ങുന്ന ബാഗ് പൊടുന്നനെ തട്ടിയെടുത്തു തുടര്‍ന്ന്‍ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു ..എന്നാല്‍ നല്‍ക്കാന്‍ മടിച്ചപ്പോള്‍ അദേഹത്തെ മര്‍ദ്ധിക്കുകയായിരുന്നു …തുടര്‍ന്ന്‍ കൈയ്യിലുള്ള നാനൂറു രൂപ നല്‍കിയെങ്കിലും മതിയാവാത്ത സംഘം പഴ്സിലെ എ ടി എം കാര്‍ഡില്‍ നിന്നും പണം പിന്‍വലിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു ..സമീപമുള്ള എ ടി എം സെന്ററില്‍ എത്തിച്ചു പണം പിന്‍വലിപ്പിച്ചു …എന്നാല്‍ അക്കൌണ്ടില്‍ ആയിരം രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത് …
ഈ സമയം നടു റോഡില്‍ നിന്നും സഹായത്തിനായി ഹരീഷ് പലരോടും അഭ്യര്‍ത്ഥിച്ചുവെങ്കിലും ആരും മുന്നോട്ടു വന്നില്ല ….രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കിലും അദ്ദേഹത്തെ മോഷ്ടാക്കള്‍ കീഴ്പ്പെടുത്തുകയായിരുന്നു ….
 
പണം വാങ്ങിയെടുത്ത ശേഷം താമസ സ്ഥലത്തെ വിവരങ്ങള്‍ ശേഖരിച്ചു അദ്ദേഹത്തെ വണ്ടിയില്‍ കയറ്റി സ്ഥലത്ത് എത്തിച്ചു ..കൈകള്‍ രണ്ടും ബന്ധിച്ചു പി ജി യിലെ റൂമില്‍ എത്തിച്ച ഹരീഷിനെ കൂടെ വസിക്കുന്ന വിദ്യാര്‍ഥികളായ സഹവാസികളുടെ മുന്‍പില്‍ ഇട്ടു വീണ്ടും മര്‍ദ്ദിച്ചു ..തുടര്‍ന്ന്‍ അവരെയും ഭീഷണിപ്പെടുത്തി ആറു മൊബൈല്‍ ഫോണുകളും കൈക്കലാക്കുകയായിരുന്നു ..ഇരു മോഷ്ടാക്കളും മദ്യ ലഹരിയിലായിരുന്നുവെന്നു അക്രമത്തിനിരയായവര്‍ പോലീസിനോട് പറഞ്ഞു …ജയനഗര്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു …
 
ഉദ്യാന നഗരിയിലെ സമൂഹത്തിന്റെ ഒരു പ്രധാന പ്രവണതയാണ് മലയാളികളടക്കമുള്ള അന്യ സംസ്ഥാനക്കാരുടെ പ്രശ്നങ്ങളില്‍ ഒരു തരത്തിലും ഇടപെടാതെയിരിക്കുന്നത്  ….മുന്‍പും ഇതുപോലെയുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .!
അക്രമം നടക്കുന്ന സമയം പല രീതിയിലും അലറി വിളിച്ചു ഹരീഷ് സഹായത്തിനായി പലരോടും അപേക്ഷിച്ചുവെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് പരാതിയില്‍ പറയുന്നു ..തങ്ങളുടെ ഭവനങ്ങളുടെ മുന്‍പിലായാല്‍ മാത്രമാണ് പലരും പ്രശ്നങ്ങള്‍ ശ്രദ്ധിക്കുന്നത് തന്നെ ..നേരെ മറിച്ചു അയല്‍പ്പക്കത്ത് ‘ബോംബ്‌ പൊട്ടിയാലും’ ആര്‍ക്കും ഒരു കുലുക്കവും ഇല്ല ..പലരും മെട്രോ നഗരങ്ങളിലെ അപരിചിതത്ത്വം മാത്രമായി നിസ്സരവത്കരിക്കുമ്പോള്‍ ആപല്‍ക്കരമായ സൂചന തന്നെയാണ് ഇത് നല്‍കുന്നത് ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us