ഐപിഎല്‍ വാതുവെപ്പ്: അര്‍ബാസ് ഖാന്‍ കുറ്റം സമ്മതിച്ചു

മുംബൈ: ഐപിഎല്‍ വാതുവെപ്പ് കേസില്‍ നടന്‍ അര്‍ബ്ബാസ് ഖാന്‍ കുറ്റം സമ്മതിച്ചു. ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെ സഹോദരനും നടനുമാണ്‌ അര്‍ബ്ബാസ് ഖാന്‍. 2.75 കോടി നഷ്ടമായെന്നും ചോദ്യം ചെയ്യലില്‍ അര്‍ബാസ് ഖാന്‍ സമ്മതിച്ചു.

മുംബൈയില്‍ ഇന്നലെ പിടിയിലായ രണ്ട് വാതുവെപ്പുകാര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് താരത്തെ പോലീസ് ചോദ്യം ചെയ്തത്. ഗള്‍ഫ് കേന്ദ്രമാക്കി ചൂതാട്ട ശൃംഖല നടത്തുന്ന സോനു ജലന്‍ എന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് അര്‍ബാസിന്‍റെ വിവരങ്ങള്‍ പുറത്തു വന്നത്.

  ട്വിസ്റ്റുകളുടെ തമിഴകം; ഇടതുപക്ഷ പിന്തുണ തേടി വിജയ്; വിജയ്‌യെ ബി.ജെ.പിയിൽ നിന്ന് അകറ്റാൻ നീക്കം; തമിഴകത്ത് നിർണ്ണായക മണിക്കൂറുകൾ!

സോനുവുമായി ചേര്‍ന്ന് ഇക്കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ അര്‍ബാസ് വാതുവയ്പ്പ് നടത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതുമായി ബന്ധപ്പെട്ട് സോനു ജലന്‍ നടനില്‍ നിന്ന് പണം തട്ടിയെടുത്തതായും പരാതിയുണ്ട്. മുംബൈ ഇന്ത്യന്‍സും പഞ്ചാബും തമ്മിലുള്ള മത്സരത്തിലാണ് വാതുവെപ്പ് നടന്നത്. അര്‍ബാസിനെ കൂടാതെ മറ്റു ചില ഉന്നതരുടെ പേരുകള്‍ സോനു വെളിപ്പെടുത്തിയതായും ഉടന്‍ നടപടികള്‍ ഉണ്ടാകുമെന്നും കേസന്വേഷിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചിരുന്നു.

  ഫോൺ വിളിച്ചാൽ പെൺകുട്ടികൾ റെഡി; ഹൈടെക് സെക്സ് റാക്കറ്റിനെ പൂട്ടിക്കെട്ടി പോലീസ്! പെൺവാണിഭ സംഘത്തിന്റെ വെളിപ്പെടുത്തലുകൾ!

ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് മുന്‍പും സോനു പോലീസ് പിടിയിലായിട്ടുണ്ട്. അന്ന് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നു ആരോപണം ഉയര്‍ന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം: യൂട്യൂബര്‍ യാസര്‍ എടപ്പാളിനെ അറസ്റ്റ് ചെയ്തു
[masterslider id="10"]

Related posts

Click Here to Follow Us