ബംഗളൂരു: കര്‍ണാടകത്തിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ അന്വേഷണം വേണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ അന്വേഷണം നടത്തട്ടെയെന്നും സിദ്ധരാമയ്യ പറഞ്ഞു. മാത്രമല്ല ബിജെപി സര്‍ക്കാര്‍ യന്ത്രങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് ബിജെപിയുടെ നിരീക്ഷണത്തിലാണെന്നും ഇത് പന്ത്രണ്ടാമത്തെ തവണയാണ് താന്‍ തെരഞ്ഞെടുപ്പില്‍ മല്‍ത്സരിക്കുന്നതെങ്കിലും ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെ റെയ്ഡ് നടക്കുന്നതെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അവസാനിക്കാനിരിക്കവേ നഗരത്തിലെ കെട്ടിടത്തിനുള്ളില്‍ നിന്ന് പതിനായിരത്തോളം വ്യാജ വോട്ടര്‍ ഐ.ഡി കാര്‍ഡുകളാണ് ഇന്നലെ കണ്ടെടുത്തത്. ഇതിന് പിന്നില്‍ കോണ്‍ഗ്രസ് എം.എല്‍.എയാണെന്നും രാജ രാജേശ്വരി നഗര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തുവന്നിരുന്നു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
എന്നാല്‍ ബി.ജെ.പിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇത് ബി.ജെ.പിയുടെ നാടകമാണെന്നും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ കെട്ടിടം ബി.ജെ.പി എം.എല്‍.എയുടെ ഉടമസ്ഥയിലുള്ളതാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കുന്ന ആയിരക്കണക്കിന് അംഗീകാര സ്ലിപുകളാണ് കെട്ടിടത്തിനകത്ത് നിന്നും ലഭിച്ചത്. തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്കു പുറമെ അഞ്ച് ലാപ്‌ടോപ്പുകളും ഒരു പ്രിന്ററും ഇവിടെ നിന്ന് കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.