സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ക്ക് ഒരു കുറവും ഇല്ല,അതില്‍ പലതും സത്യമാണ് എന്ന് കരുതി നമ്മളില്‍ പലരും ഷെയര്‍ ചെയ്തുകൊണ്ടുമിരിക്കും,ഈ പരമ്പരയില്‍ ഏറ്റവും പുതിയതാണ് കേരള പോലിസ് അറിയിപ്പ് എന്ന രീതിയില്‍ ,കേരള പോലീസിന്റെ ലെറ്റര്‍ ഹെഡിനോട് സമാനമായ ഒരു ചിത്രത്തോടെ സന്ദേശം പ്രചരിക്കുന്നു.
“കേരള പോലിസ് അറിയിപ്പ്” എന്ന് തുടങ്ങുന്ന സന്ദേശത്തില്‍ പറയുന്നത്,റംസാന്‍ മാസത്തില്‍ നിരവധി യാചകര്‍ ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകി വരുന്നുണ്ട്.ഇവര്‍ കൊടും ക്രിമിനലുകളാണ് . അവര്‍ വീട്ടില്‍ വന്നാല്‍ കതകു തുറക്കാതെ പറഞ്ഞു വിടുക”ഇങ്ങനെ പോകുന്ന വാര്‍ത്തയുടെ അവസാനം”റംസാന്‍ മാസത്തില്‍ നോമ്പ് എടുത്തു അവശരായവരെ കീഴ്പെടുത്താന്‍ ആണ് ഇവര്‍ വരുന്നത്”
ഏറ്റവും താഴെ “ഓഫീസ് ഓഫ് ദി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലിസ് കൊല്ലം ജില്ല” എന്നുള്ള സീലും ചേര്‍ത്തിട്ടുണ്ട്.
ഞങ്ങളുടെ അന്വേഷണത്തില്‍ ഇതൊരു വ്യാജ വാര്‍ത്തയാണ് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്,അതില്‍ കൊടുത്തിരിക്കുന്ന തീയതി തന്നെ തെറ്റ് ആണ്,ഈ വിഷയവുമായി പോലിസ് അധികാരികളെ ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി താഴെ ചേര്‍ക്കുന്നു.
കേരള പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍
പത്രക്കുറിപ്പ്
കൊല്ലം ഈസ്റ്റ് പോലീസിന്റെ പേരില്‍ റംസാന്‍ കാലയളവില്‍ സംസ്ഥാനത്ത് മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് യാചകവേഷത്തില്‍ ക്രിമിനല്‍ സംഘങ്ങള്‍ എത്തുമെന്നും, ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിക്കുന്ന വ്യാജവാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു നിര്‍ദ്ദേശവും കൊല്ലം ഈസ്റ്റ് പോലീസ് നല്കിയിട്ടില്ല. വ്യാജ പോസ്റ്റ് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതനുസരിച്ച് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും.
പി എസ് രാജശേഖരന്‍
ഡെപ്യൂട്ടി ഡയറക്ടര്‍
പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍
പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്
തിരുവനന്തപുരം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.