സെല്‍ഫി അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; നന്ദിഹിൽസിലെ ടിപ്പു മുനമ്പിൽ സംരക്ഷണ വേലി നിർമിക്കുന്നു.

ബെംഗളൂരു: വിനോദസഞ്ചാര കേന്ദ്രമായ നന്ദിഹിൽസിലെ ടിപ്പു മുനമ്പിൽ സംരക്ഷണ വേലി നിർമിക്കുന്നു. മലമുകളിലെ ഏറ്റവും ഉയരംകൂടിയ മേഖലയായ ടിപ്പു മുനമ്പിൽനിന്ന് താഴേക്കു വീണുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണു നടപടി. പത്തടി ഉയരത്തിലാണ് ഇരുമ്പ് നെറ്റ് കൊണ്ടുള്ള വേലി ഹോർട്ടികൾച്ചർ വകുപ്പ് നിർമിക്കുന്നത്. 25 ലക്ഷം രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ഹോർട്ടികൾച്ചർ വകുപ്പ് സ്പെഷൽ ഓഫിസർ എൻ.രമേശ് പറഞ്ഞു.

  കോക്രോച്ച് പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ

സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഇവിടെ രണ്ടു ജീവനക്കാരെ നിയമിച്ചെങ്കിലും പലരും മൊബൈൽ ഫോണിൽ സെൽഫിയെടുക്കാനും മറ്റും സംരക്ഷണഭിത്തിയിൽ കയറുന്ന സാഹചര്യമാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇവിടെനിന്ന് താഴേക്കുവീണ യുവാവിന്റെ മൃതദേഹം രണ്ടു ദിവസത്തിനു ശേഷമാണു കണ്ടെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിക്കസേര ഉറപ്പുള്ളത് തന്നെ: ഡി.കെ.ശിവകുമാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts