മുഖ്യമന്ത്രിക്കെതിരെ അസഭ്യ പരാമർശം ; വ്ളോഗർ അറസ്റ്റിൽ

ബെംഗളൂരു: ഹിന്ദുക്കള്‍ക്കും, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്‌ക്കുമെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ വിവാദ വ്‌ളോഗര്‍ അറസ്റ്റില്‍.

വ്‌ളോഗര്‍ ഷഹ്ബാസ് ഖാന്‍ ആണ് അറസ്റ്റിലായത്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ഖാനെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

ഹിജാബ് വിഷയത്തെക്കുറിച്ച്‌ സംസാരിക്കുന്നതിനിടെയായിരുന്നു ഖാന്റെ അധിക്ഷേപ പരാമര്‍ശം. ഹിന്ദുക്കള്‍ക്കും, മുഖ്യമന്ത്രിയ്‌ക്കുമെതിരെ അസഭ്യവാക്കുകള്‍ ഇയാള്‍ പ്രയോഗിച്ചിരുന്നു. ബിജെപി നേതാക്കളായ പ്രതാപ് സിമ്ഹ, തേജസ്വി സൂര്യ, ഈശ്വരപ്പ എന്നിവരെ വീട്ടില്‍ കയറി ചെരുപ്പ് കൊണ്ട് മുഖത്ത് അടിക്കുമെന്നും ഇയാള്‍ സമൂഹമാദ്ധ്യമത്തിലൂടെ പറഞ്ഞിരുന്നു. അയ്യായിരം പോലീസുകാരെ ഒന്നിച്ച്‌ അയച്ചാലും തന്നെ പിടിക്കാനാകില്ലെന്നും ഇയാള്‍ വീമ്പിളക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts