ബെംഗളൂരു: ഭാര്യക്കും കുട്ടികൾക്കും ഒപ്പം ആഡംബര ജീവിതം നയിക്കാനായി വീടുകൾ കുത്തി തുറന്ന് മോഷണം നടത്തിയ ആളെ പോലീസ് പിടിച്ചു.
കെ ആർ പുരം സ്വദേശി ഇമ്രാൻ ആണ് പോലീസ് പിടിയിലായത്. ഇയാളിൽ നിന്നും 85 ലക്ഷം വിലമതിക്കുന്ന സ്വർണ്ണവും 1.51 കിലോ വെള്ളിയും ഇരുചക്ര വാഹനവും പോലീസ് പിടിച്ചെടുത്തു.
സ്ക്രാപ്പ് ഡീലർ ആയാണ് ഇമ്രാൻ ജോലി ചെയ്തിരുന്നത്. എന്നാൽ താന്റെ തുച്ഛമായ വരുമാനം ആഡംബര ജീവിതത്തിനു തികയാതെ വന്നപ്പോഴാണ് ഇയാൾ മോഷണത്തിലേക്ക് കടന്നത്.
ഇയാൾക്ക് എതിരെ ബെംഗളൂരുവിൽ 6 പോലീസ് സ്റ്റേഷനുകളിൽ നിലവിൽ കേസുണ്ട്.