ഹൈദരബാദിലെ മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയടക്കം അഞ്ച് പ്രതികളേയും എന്‍ഐഎ കോടതി വെറുതെ വിട്ടു.

ഹൈദരാബാദ്: ഹൈദരബാദിലെ മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയടക്കം അഞ്ച് പ്രതികളേയും എന്‍ഐഎ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവം ചൂണ്ടാക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്.

2007 മെയ് 18-നാണ് ഹൈദരാബാദിലെ മെക്കാ മസ്ജിദില്‍ വെള്ളിയാഴ്ച്ച നമസ്കാരത്തിനിടെ സ്ഫോടമുണ്ടായത്. സ്ഫോടത്തില്‍ 9 പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനം നടന്നതില്‍ പ്രതിഷേധിച്ച് പിന്നീട് മസ്ജിദിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തിലും പോലീസ് വെടിവെപ്പിലും അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.

  കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിത മരണം; ഹൃദയാഘാതം മൂലം 13 വയസ്സുകാരിക്ക് ദാരുണാന്ത്യം

ആദ്യം ലോക്കല്‍ പോലീസും പിന്നെ സിബിഐയും അന്വേഷിച്ച കേസില്‍ 2011-ല്‍ ആണ് അസീമാനന്ദ അടക്കം പത്ത് പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നത്. മലേഗാവ്,സംജ്ഞോത സ്ഫാടോനക്കേസുകളിലും പ്രതിയായിരുന്ന സ്വമി അസീമാനന്ദ മുന്‍ആര്‍എസ്എസ് നേതാവാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts