കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ല്‍ കാ​ട്ടൂ​തീ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യതായി വാര്‍ത്ത: 9 മരണം; 27 പേരെ രക്ഷപ്പെടുത്തി.

കുമളി: കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ല്‍ തേനി ജില്ലയിലെ കുരങ്ങിണി വ​ന​ത്തി​ലെ കാ​ട്ടൂ​തീ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യതായി വാര്‍ത്ത. വ​നം​ വ​കു​പ്പി​ന്‍റെ​യും അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും പരിശ്രമഫലമായാണ്‌ തീ ​നി​യ​ന്ത്ര​ണ​വേ​ധ​യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ ഇതുവരെ 9 പേ​ർ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. വ​ന​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ന്നി​രു​ന്ന 25 ഓ​ളം പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​തായി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പോള്ളലേറ്റവരില്‍ പ​ല​രു​ടെ​യും നി​ല അതീവ ഗു​രു​ത​ര​മാ​ണ്. ഇ​തോ​ടെ മ​ര​ണ​സ​ഖ്യ ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക. മ​ല​നി​ര​യി​ൽ ഇ​നി​യും ആളുകള്‍ കു​ടു​ങ്ങി​ക്കി​ട​പ്പു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് വ്യോ​മ​സേ​ന​യും ക​മാ​ൻ​ഡോ​ക​ളും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് കേ​ര​ള​ത്തി​ൽ​നി​ന്ന് കൂ​ടു​ത​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും തേ​നി​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ൻ വ്യോ​മ​സേ​ന​യ്ക്കു പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ജി​ല്ലാ ക​ല​ക്ട​റു​മാ​യും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വനംവകുപ്പു മന്ത്രിക്കു നിര്‍ദേശം നൽകിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. സംഭവത്തിന്മേൽ അന്വേഷണം ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. തേനി ജില്ലാ കലക്ടറുമായും രക്ഷാപ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു മുഖ്യമന്ത്രി ചർച്ച നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
[masterslider id="10"]

Related posts