ബെംഗലൂരു : മസ്തിഷ്ക മരണം സംഭവിച്ച ആറു വയസ്സുകാരിയുടെ അവയവങ്ങള്‍ പുതു ജീവന്‍ പകര്‍ന്നു നല്‍കിയത് മൂന്ന്‍ പേര്‍ക്ക് ..ചിത്ര ദുര്‍ഗ്ഗയില്‍ നിന്നും മംഗളൂരു എ ജെ ഹോസ്പിറ്റലില്‍ ബ്രെയിന്‍ ട്യൂമറിന് ചികിത്സയിലായിരുന്ന പെണ്‍കുട്ടിയുടെ മസ്തിഷ്ക മരണം ഡോക്ടര്‍മാര്‍ സ്ഥിതീകരിച്ചത് വ്യാഴാഴ്ച പുലര്‍ച്ചയോടെയായിരുന്നു ..തുടര്‍ന്ന്‍ കുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ അവയവ ദാന ചടങ്ങുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി …ശേഷം വൈകുന്നേരം 4.30 ഓടെ മംഗളൂരുവില്‍ നിന്ന് വിമാനമാര്‍ഗ്ഗം അവയവങ്ങളുമായി തിരിച്ച മെഡിക്കല്‍ സംഘം കെമ്പഗൌഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് 5.16 എത്തിച്ചേരുന്നു ….തുടര്‍ന്ന്‍ തിരക്കേറിയ എയര്‍പോര്‍ട്ട് റോഡ് വഴി മുപ്പതോളം കിലോമീറ്റര്‍ താണ്ടി എം എസ് രാമയ്യ ,ആസ്റ്റര്‍ എന്നീ ഹോസ്പിറ്റലിലെക്ക് എത്തിച്ചേരുക എന്നത് അത്യന്തം ശ്രമകരമായിരുന്നു …മുന്നിലുള്ളത് വെറും മുപ്പത് മിനിറ്റ് ..വൈകുന്നേരങ്ങളില്‍ ഈ റോഡിലെ തിരക്ക് എപ്രകാരം മറികടക്കുക എന്നതായിരുന്നു ട്രാഫിക്ക് പോലീസിന്റെ മുന്നിലുള്ള വെല്ലുവിളി ..പ്രത്യേകിച്ച് ഹെബ്ബാള്‍ മുതലുള്ള ഫ്ലൈ ഓവര്‍ താണ്ടി നീങ്ങുക എന്നത് …തിരക്കുകള്‍ ഒരു വിധം ക്രമീകരിച്ചുവെങ്കിലും ആംബുലന്‍സിന്റെ വേഗതയും മറ്റും തിട്ടപ്പെടുത്തി കൃത്യമായ ഒരു സമയം നിര്‍ണ്ണയിക്കുക എന്നത് നന്നേ ബുദ്ധിമുട്ടുള്ള കാര്യവുമായിരുന്നു …സജ്ജമാക്കി നിര്‍ത്തിയ എയര്‍പോര്‍ട്ട് ആസ്റ്റര്‍ മെഡിക്കല്‍ ആംബുലന്‍സ് ഡ്രൈവര്‍ മോഹനും , എം എസ രാമയ്യ ഹാര്‍ട്ട് സെന്റര്‍ ആംബുലന്‍സ് ഡ്രൈവ റും ചേര്‍ന്ന്‍ വെറും പതിനഞ്ച് മിനിറ്റില്‍ ആസ്റ്റര്‍ ഹോസ്പിറ്റല്‍ ഹെബാളിലേക്കും , ഇരുപത് മിനിറ്റില്‍ മത്തിക്കരേ രാമയ്യയിലേക്കും അവയവങ്ങളുമായി പാഞ്ഞു കയറിയത് ഉദ്ദേശ്യ സമയത്തേക്കാളും വേഗത്തിലായിരുന്നു … തിരക്കുകള്‍ ക്രെമീകരിച്ചു മൂന്നു ജീവന്‍ രക്ഷിച്ചെടുക്കാന്‍ കാട്ടിയ വ്യഗ്രതയുടെ മുഴുവന്‍ ക്രെഡിറ്റും മെഡിക്കല്‍ സംഘത്തിനും , ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും , ബെംഗലൂരുവിന്റെ സ്വന്തം ട്രാഫിക്ക് പോലീസിനും അവകാശപ്പെടാം …അവയവങ്ങളില്‍ കിഡ്നി ,എ ജെ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്ന 31 കാരനും ഹൃദയവും ,കരളും യഥാക്രമം ഒന്‍പതും പത്തും വയസുള്ള രണ്ടു ആണ്‍ കുട്ടികള്‍ക്കുമാണ് പുതു ജീവന്‍ പകര്‍ന്നത് …
മസ്തിഷ്കമരണം സംഭവിച്ച ആറു വയസ്സുകാരിയുടെ അവയവങ്ങള്‍ പുതു ജീവന്‍ പകര്‍ന്നത് 3 പേര്‍ക്ക് ,ബെംഗലൂരുവില്‍ നിന്നുള്ള പ്രയാണം ഒരു ‘ട്രാഫിക്ക് ‘ സിനിമ പോലെ ….
