ബന്നാര്‍ഘട്ട റോഡ്‌ അപ്പോളോ ആശുപത്രിയില്‍ നഴ്സിനെ ഡോക്ടര്‍ മര്‍ദിച്ചു.

ബെംഗളൂരു: ബന്നാര്‍ഘട്ട റോഡ്‌ അപ്പോളോ ആശുപത്രിയില്‍ നഴ്സിനെ ഡോക്ടര്‍ മര്‍ദിച്ചതായി പരാതി,ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്,ഐ സി യു വില്‍ പ്രവേശിപ്പിച്ച ഒരു രോഗിയെ ചികിത്സിക്കാന്‍ ഡോക്ടര്‍ അലംഭാവം കാണിക്കുകയും അത് ചോദ്യം ചെയ്ത നഴ്സിനെ വനിതാ ഡോക്ടര്‍  മര്‍ദ്ദിക്കുകയുമായിരുന്നു എന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച പ്രാഥമിക വിവരം.

ഈ വിഷയത്തില്‍ ഐ എന്‍ എ കര്‍ണാടക ഭാരവാഹികള്‍ ഇടപെടുകയും അവര്‍ ആശുപത്രി മാനേജ്‌മന്റുമായി ചര്‍ച്ച നടത്തുകയും ചെയ്തു,അത് പ്രകാരം അപ്പോളോ ആശുപത്രി അധികൃതര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു അന്വേഷണ കമ്മീഷനെ നിയമിക്കുകയും,കമ്മീഷന്റെ റിപ്പോര്‍ട്ട്‌ തിങ്കളാഴ്ച ലഭിക്കുകയും ചെയ്യും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

നഴ്സുമാര്‍ ഡോക്ടര്‍ മാരുടെ അടിമ ഒന്നും അല്ല,ഇവിടെ നടന്ന വിഷയവുമായി ബദ്ധപ്പെട്ട് അനുകൂലമായ തീരുമാനങ്ങള്‍ അപ്പോളോ മാനെജ്മെന്റ് എടുത്തില്ല എങ്കില്‍ ഭാവിപരിപാടികള്‍ തിങ്കളാഴ്ച ക്ക് ശേഷം തീരുമാനിക്കും എന്ന് ഐ എന്‍ എ കര്‍ണാടക ഘടകം ഭാരവാഹികള്‍ അറിയിച്ചു.

  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ

(ഡോക്ടറുടെ പേരും മറ്റു വിവരങ്ങളും ഞങ്ങളുടെ കൈവശം ഉണ്ട് ,പക്ഷെ കേസ് ഫയല്‍ ചെയ്യാത്തിടത്തോളം അത് പുറത്തു വിടാന്‍ നിര്‍വാഹമില്ല)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ
[masterslider id="10"]

Related posts