പ്രണയദിനം വാട്ടാൾ നാഗരാജ് ആഘോഷിച്ചത് ഇങ്ങനെ.

ബെംഗളൂരു : വാട്ടാൾ നാഗരാജ് എന്നും വ്യത്യസ്തനാണ് നഗരത്തിൽ കന്നഡികർക്ക് പ്രാധാന്യം കുറയുന്നു എന്നറിഞ്ഞ് കന്നഡ ചലവലി എന്ന സംഘടന തുടങ്ങിയ നേതാവ്, ബന്ദു ദിവസം നടുറോട്ടിൽ കിടക്കാൻ ഒരു മടിയുമില്ല, കഴുതവണ്ടിയിൽ റോന്തുചുറ്റാനും തയ്യാർ തന്റെ പ്രതിഷേധ പ്രകടനങ്ങൾ വ്യത്യസ്ഥത പുലർത്തുക  എന്നതാണ് പ്രധാന ഉദ്ദേശം.

വാലൻറൈൻസ് ഡേയോടുള്ള തന്റെ അനുഭാവം അദ്ദേഹം പ്രകടിപ്പിച്ചത്  മറ്റൊരു വഴിയിലായിരുന്നു.

രണ്ട് ആടുകളെ തമ്മിൽ വിവാഹം കഴിപ്പിച്ചു.ആടുകളെ മഞ്ഞൾക്കുറിയണിയിച്ചും ഹാരാർപ്പണം നടത്തിയുമൊക്കെയാണു വിവാഹച്ചടങ്ങുകൾ നടത്തിയത്. കമിതാക്കൾക്കു വിവാഹം നടത്താൻ കേന്ദ്ര സർക്കാർ 50000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ധനസഹായം നൽകണമെന്നും ദേശീയ അവധി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാലന്റൈൻസ് ദിനത്തെ എതിർക്കുന്നതിൽ അർഥമില്ല. പ്രണയത്തിനു ജാതിയോ മതമോ ഇല്ലെന്നും ഇതു സാർവലൗകിക പ്രതിഭാസമാണെന്നും വാട്ടാൽ അഭിപ്രായപ്പെട്ടു. ഈ പശ്ചാത്തലത്തിൽ കമിതാക്കൾ വിവാഹം ചെയ്യുന്നതു തടയാൻ ആർക്കും അവകാശമില്ലെന്നും സർക്കാരുകൾ ഇതിനെ പിന്തുണയ്ക്കണമെന്നും വാട്ടാൽ പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ശ്രീരാമസേന പ്രവർത്തകർ വാലന്റൈൻസ് ദിനാഘോഷത്തിനെതിരെ രംഗത്തു വന്നിരുന്നു. കമിതാക്കളെ വിരട്ടി വിവാഹ പ്രതിജ്ഞയെടുപ്പിച്ചാണ് അവർ പ്രതിഷേധം അറിയിച്ചത്. തുമക്കൂരുവിലെ അന്തരംഗയിൽ ചില കമിതാക്കളുടെ രക്ഷിതാക്കളെ ഹിന്ദു അനുകൂല സംഘടനാ പ്രവർത്തകർ വിളിച്ചു വരുത്തി. ഇവരെ നിർബന്ധപൂർവം വിവാഹം കഴിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us