കാർ വാങ്ങാൻ വേണ്ടി പോയി കാണാതായ ടെക്കിയെ കുറിച്ച് ഒരു വിവരവുമില്ല; പ്രതിയെന്ന് കരുതുന്ന ആളുടെ രേഖാചിത്രം തയ്യാറാക്കി പോലീസ്.

ബെംഗളൂരു : കാർവിൽപനയ്ക്കായി വീട്ടിൽ നിന്നിറങ്ങിയ ഐടി ജീവനക്കാരൻ അജിതാബ് കുമാറിനെ ദുരൂഹസാഹചര്യത്തിൽ കാണാതായ സംഭവവുമായി ബന്ധമുണ്ടെന്നു കരുതുന്നയാളുടെ രേഖാചിത്രം തയാറാക്കി. കാണാതായ ദിവസം അജിതാബിനെ വിളിച്ചയാൾക്കു വ്യാജരേഖകളിൽ സിം കാർഡ് അനുവദിച്ച കടക്കാരനെയും മൊബൈൽ കമ്പനി ജീവനക്കാരനെയും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തിരുന്നു. ഇവർ നൽകിയ വിവരങ്ങൾ അനുസരിച്ചാണ് രേഖാചിത്രം തയാറാക്കിയത്. പട്ന സ്വദേശിയും ബെംഗളൂരുവിൽ ബ്രിട്ടിഷ് ടെലികോം ജീവനക്കാരനുമായ അജിതാബിനെ ഡിസംബർ 18നാണ് കാണാതായത്.

  സ്വതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി

കാറുമായി വീട്ടിൽ നിന്നിറങ്ങിയ അജിതാബിന്റെ മൊബൈൽഫോൺ വൈറ്റ്ഫീൽഡിനു സമീപത്തെ ഗുൻജൂരിൽ വച്ചു പ്രവർത്തനരഹിതമാകുകയും ചെയ്തു. കാണാതായ ദിവസം കാർ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് ഒരാൾ വിളിച്ചിരുന്നു. വ്യാജ രേഖകൾ ഉപയോഗിച്ച് സംഘടിപ്പിച്ച സിം ഉപയോഗിച്ചു വിളിച്ച ഇയാളുടേതെന്നു കരുതുന്ന രേഖാചിത്രമാണ് തയാറാക്കിയത്. കോലാർ സ്വദേശിനി ശബാനയുടെ പേരിലാണ് ഇയാൾ സിം എടുത്തത്.

താൻ ശിവകുമാർ എന്നൊരാളിൽ നിന്നു സിം വാങ്ങിയിരുന്നുവെന്നും എന്നാൽ ദിവസങ്ങൾക്കകം ഇതു പ്രവർത്തന രഹിതമായതായും ശബാന മൊഴി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ശിവകുമാർ ഇതേ രേഖകൾ ഉപയോഗിച്ച് മറ്റൊരാൾക്കു സിം നൽകിയതായി മനസിലായത്. മൊബൈൽ കട നടത്തുന്ന ആനന്ദ് ഇതു റീചാർജ് ചെയ്തു നൽകുകയും ചെയ്തു. ശബാനയുടെ പരാതിയിൽ ഇവർ രണ്ടുപേരെയുമാണ് എസ്ഐടി അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!
[masterslider id="10"]

Related posts