കാവ്യാമാധവന് വീണ്ടും നോട്ടിസ് നൽകി അന്വേഷണ ഉദ്യോഗസ്ഥര്‍

കൊച്ചി:  നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന് വീണ്ടും നോട്ടിസ്. ഇന്ന് പതിനൊന്നുമണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഹാജരാകുന്ന സ്ഥലം വ്യക്തമാക്കണമെന്നുമാണ് നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേ സമയം ആലുവയിലെ പദ്മ സരോവരം വീട്ടില്‍ വെച്ച്‌ ചോദ്യം ചെയ്യാമെന്നാണ് കാവ്യ നല്‍കിയിരിക്കുന്ന മറുപടി. ഈ ആവശ്യം അന്വേഷണ ഉദ്യോഗസ്ഥര്‍ തള്ളിയതാണ്. ഇനി ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എന്തു തീരുമാനമാണെടുക്കുക എന്നാണ് ഉറ്റുനോക്കുന്നത്.

  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം

വീട്ടില്‍ വച്ച്‌ ചോദ്യം ചെയ്യാന്‍ ആകില്ലെന്നാണ് ക്രൈംബ്രാഞ്ച് സംഘം ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിരുന്നു. വീടിന് പകരം സൗകര്യപ്രദമായ സ്ഥലം പറയാന്‍ കാവ്യയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. താമസ സ്ഥലമോ സൗകര്യപ്രദമായ സ്ഥലത്തോ ചോദ്യം ചെയ്യാമെന്നാണ് ചട്ടമെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സ്റ്റേഷനില്‍ വിളിപ്പിക്കരുത് എന്ന് മാത്രമേയുള്ളൂ.

സാക്ഷി എന്ന നിലയിലായിരുന്നു കാവ്യ മാധവനെ അന്വേഷണ സംഘം വിളിപ്പിരുന്നത്. പുറത്തുവന്ന ശബ്ദരേഖകള്‍ അനുസരിച്ചും മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴികളനുസരിച്ചും കാവ്യ മാധവനിലേക്ക് വിരല്‍ ചൂണ്ടുന്ന ചില സൂചനകളുണ്ട്. ഇതില്‍ വ്യക്തത വരുത്താന്‍ കൂടിയാണ് ശ്രമം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
[masterslider id="10"]

Related posts