പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് രണ്ടു യുവാക്കളെ യശ്വന്തപുര പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു∙ പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് രണ്ടു യുവാക്കളെ യശ്വന്തപുര പൊലീസ് അറസ്റ്റ് ചെയ്തു. ഫയാസ് (30), സൂബൈർ ഖാൻ (27) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന സുൽത്താനു (20) വേണ്ടി അന്വേഷണം വ്യാപിപ്പിച്ചതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ടി.സുനിൽകുമാർ പറഞ്ഞു.

ചിത്രദുർഗയിലെ ചെല്ലക്കെരെയിൽ നിന്ന് ബന്ധുവീട് സന്ദർശിച്ച ശേഷം വ്യാഴാഴ്ച ഉച്ചയോടെ യശ്വന്തപുര റെയിൽവേ സ്റ്റേഷനിലേക്കു പോകാൻ എത്തിയതായിരുന്നു യുവതി. ബന്ധു രാജുവും കൂടെയുണ്ടായിരുന്നു. ഇവർക്ക് റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി പറഞ്ഞു കൊടുക്കാനെന്ന വ്യാജേന ഫയാസും സൂബൈറും ചേർന്ന് രാജുവിനെ മാറ്റി നിർത്തി സംസാരിച്ചു.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

തുടർന്ന് സുൽത്താൻ പെൺകുട്ടിയെ തൊട്ടടുത്ത കടയിലേക്ക് വിളിച്ചു വരുത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. സുൽത്താനെ തട്ടിമാറ്റിയ ശേഷം ഇറങ്ങിയോടിയ പെൺകുട്ടിയെ ഓട്ടോ റിക്ഷാ ഡ്രൈവർമാർ യശ്വന്തപുര പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!
[masterslider id="10"]

Related posts