എ ടിഎമ്മിൽ നിറക്കാനുള്ള 1.37 കോടി പുതിയ നോട്ടുമായി വാൻ ഡ്രൈവർ മുങ്ങി;വാഹനത്തിന് ജി പി എസ് സംവിധാനമില്ല.

ബെംഗളൂരു :  എടിഎമ്മുകളിൽ  നിറക്കാൻ  കൊണ്ടുപോയ 1.37  കോടി  രൂപയുമായി  സ്വകാര്യ  ഏജൻസിയുടെ  ഡ്രൈവർ  മുങ്ങി. ഉപ്പാർപേട്ട്  കെ ജി റോഡിൽ  ബാങ്ക് ഓഫ്  ഇന്ത്യശാഖക്കു മുൻപിൽ  ഇന്നലെ  ഉച്ചക്ക്  ഒന്നരക്കാണ്  സംഭവം. വാനിലുണ്ടായിരുന്ന  ഏജൻസി ജീവനക്കാരും  സുരക്ഷാ ഉദ്യോഗസ്ഥരും  ബാങ്കിലേക്ക്  പോയപ്പോഴാണ്  ഡ്രൈവർ  വാഹനവുമായി  കടന്നത്.

1.36  കോടിയുടെ  പുതിയ  2000 ന്റെ  നോട്ടുകളും  ഒരു ലക്ഷം  രൂപയുടെ   നൂറിന്റെ  നോട്ടുകളുമാണ്  ഉണ്ടായിരുന്നത്. ലിംഗരാജപുരം  സ്വദേശി   ഡൊമനിക്ക്  ആണ്  വാഹനം  ഓടിച്ചിരുന്നത് ,ഇതേ  തുടർന്ന്  പോലീസ്  അയാളുടെ  ഭാര്യയെ  കസ്റ്റഡിയിലെടുത്തു. അന്വോഷണത്തിനായി  4  സംഘങ്ങളെ  നിയോഗിച്ചതായി  വെസ്റ്റ്  ഡി.സി.പി  എൻ  അനു  ചേത്  പറഞ്ഞു .

  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്

രണ്ടു  ബാങ്കുകളിൽ  നിന്നും  പണം  ശേഖരിച്ച ശേഷമാണ് ,കാരാറെടുത്ത  ജീവനക്കാരൻ  വിവിധ  എ ടി എമ്മുകളിൽ  നിറക്കാനായി  ഇറങ്ങിയത്.ബാങ്ക് ഓഫ് ഇന്ത്യ  ശാഖയുടെ മുന്നിലെത്തിയപ്പോൾ  എടിഎമ്മിൽ  പണം  നിറക്കേണ്ടതുണ്ടോ  എന്ന്  ആരായാനായി  ജീവനക്കാർ  ബാങ്കിലേക്ക്  പോയി, സുരക്ഷാ  ഉദ്യോഗസ്ഥൻ  പുറത്തിറങ്ങുകയും  ചെയ്തു .അപ്പോൾ  ഡ്രൈവർ വാൻ   ഓടിച്ച്  പോകുകയായിരുന്നു. ഏജൻസിക്ക്  സംഭവത്തിൽ  വീഴ്ച പറ്റിയതായി  പോലീസ്  പറഞ്ഞു.വാഹനത്തിൽ  ജി പി എസ്  സംവിധാനമില്ല.തോക്ക്  വാനിൽ  വച്ച ശേഷമാണ്  സുരക്ഷാ ഉദ്യോഗസ്ഥൻ  പുറത്തിറങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
[masterslider id="10"]

Related posts