ഔട്ടെര്‍ റിംഗ് റോഡില്‍ ഉള്ള കമ്പനികളുടെ “പൊതുഗതാഗത” സംവിധാനം വരുന്നു;മെമ്പര്‍മാരായ 40 കമ്പനികളില്‍ ഏതിന്റെ ബസിലും നിങ്ങള്ക്ക് കയറാം;മൊബൈല്‍ അപ്പുമായും ബന്ധിപ്പിച്ചേക്കും.

ബെന്ഗളൂരു : പുതിയ ചിന്തകള്‍ക്കും കൂട്ടായ പ്രവര്‍ത്തങ്ങള്‍ക്കും എന്നും വിളനിലമാണ് ബെന്ഗളൂരു,എത്രയോ സ്റ്റാര്‍ട്ട്‌ അപ് കള്‍ ഇന്‍ഫോസിസ്,വിപ്രോ പോലുള്ള കമ്പനികള്‍.പക്ഷെ നഗരം വളര്‍ന്നപ്പോള്‍ ഇപ്പോളുള്ള ഗതാഗത സംവിധാനം തികയാതെ വന്നു.മെട്രോ പോലുള്ള സംവിധാനങ്ങള്‍ ഇപ്പോഴും സാധാരണക്കാരുടെ നഗര യാത്രയില്‍ വലിയ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല.ഓരോ കമ്പനികളും അവരുടെ സ്വന്തം ബസുകളും കാബുകളും ഉപയോഗിക്കുന്നുണ്ട് എങ്കിലും നഗരത്തിലെ ട്രാഫിക്‌ കൊണ്ട് പലപ്പോഴും സമയത്തില്‍ ജോലിചെയ്യുന്ന സ്ഥലത്ത് എത്താന്‍ കഴിയാറില്ല.

ഇങ്ങനെ ഒരു സന്ദര്‍ഭത്തില്‍ ആണ് 40 കമ്പനികള്‍ മെമ്പര്‍മാര്‍ ആയിട്ടുള്ള ഔട്ടെര്‍ റിംഗ് റോഡ്‌ കമ്പനീസ് അസോസിയേഷന്‍ (ORRCA) എന്നാ സംഘടന പുതിയ സംവിധാനവുമായി മുന്നോട്ടുവരുന്നത്.ഈ സംവിധാനം ഈ കമ്പനികളില്‍ ജോലി ചെയ്യുന്ന ഏകദേശം ഒന്നര ലക്ഷം ആളുകള്‍ക്ക് ഉപകാരപ്രദമാകും.

  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം

ഇപ്പോളുള്ള ബി എം ടി സി പോലെതന്നെ മുകളില്‍ പറഞ്ഞ കമ്പനികള്‍ക്ക് പൊതുവായി ബസ്‌ സര്‍വീസ് വരും ,ഈ മെമ്പര്‍ കമ്പനികളില്‍ ഉള്‍പെട്ട ആര്‍ക്കും സ്വന്തം ജോലി സ്ഥലത്തേക്ക് പോകാന്‍ ഏതു ബസിലും കയറാം.ഒരു ബസ്‌ മിസ്‌ ആയാലും അടുത്ത ബസില്‍ ഓഫീസില്‍ എത്താം,മാത്രമല്ല ഒരേ റൂട്ടില്‍ ഉള്ള കമ്പനികള്‍ക്ക് പകുതി ആള്‍ക്കാരെ വച്ചു രണ്ടു ബസുകള്‍ ഓടിക്കെണ്ടതില്ല.

ഇതിന്റെ പൈലെറ്റ് പ്രൊജക്റ്റ്‌ അഞ്ചു ബസുകള്‍ വച്ചു ഈ ജനുവരിയില്‍ ആരംഭിക്കും,ഇത് വിജയകരമാണ് എങ്കില്‍ കൂടുതല്‍ ബസുകള്‍ ഉള്‍പ്പെടുത്തും.മുന്‍പ് ഇത്തരം ഒരാവശ്യം ബി എം ടി സി യുടെ മുന്‍പില്‍ വച്ചപ്പോള്‍ അവര്‍ അന്ഗീകരിച്ചിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ ബി എം ടീ സി പച്ചക്കൊടി കാട്ടി.ബി എം ടീ സി യുടെ അന്ഗീകരമില്ലാതെ നഗരത്തില്‍ പതുഗതാഗത സാവധാനം തുടങ്ങാന്‍ മറ്റാര്‍ക്കും കഴിയില്ല.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

ഇതേ ബസുകള്‍ പിന്നീട് മൊബൈല്‍ അപ്പുമായി ബന്ധിപ്പിച്ചു,ബസുകള്‍ ട്രാക്ക് ചെയ്യാനും ,സീറ്റുകളുടെ ലഭ്യത മനസ്സിലാക്കണം കഴിയും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ കുട്ടികളിൽ എച്ച്1എൻ1 പനി പടരുന്നു: നിസ്സാരമായി കാണരുത്; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts