ഓണ്‍ലൈന്‍ ബൂക്കിങ്ങിന് സര്‍വീസ് ചാര്‍ജില്‍ ഇളവ്;നബാര്‍ഡ് വഴി 21000 കോടി രൂപ;പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഇങ്ങനെ.

ഡല്‍ഹി : അഞ്ഞൂറ് ആയിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. റെയില്‍വേ ഇ-ടിക്കറ്റ് ബുക്കിങ്ങിന് അടുത്തമാസം 31വരെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയതായും ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്നും കേന്ദ്ര ധനസെക്രട്ടറി ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നോട്ട് പ്രിതിസന്ധിമൂലം കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രത്തിന്റെ പരിഗണനയിലുണ്ടെന്നും ശക്തികാന്ത ദാസ് അറിയിച്ചു. ഗ്രാമങ്ങളിലെ 1.5 ലക്ഷം പോസ്റ്റ് ഓഫിസുകള്‍ വഴി പണം വിതരണം ചെയ്യും. കര്‍ഷകരെയും ഇ പേയ്‌മെന്റിന് പ്രോത്സാഹിപ്പിക്കും.

  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ക്ക് വിവിധ സേവനങ്ങള്‍ക്ക് ലഭിക്കാനുള്ള 21,000 കോടി രൂപ നബാര്‍ഡ് വഴി വിതരണം ചെയ്യും. നോട്ട് പ്രതിസന്ധി പരിഹരിക്കുന്നിതിന് ടോള്‍ പ്ലാസകളിലടക്കം ഡിജിറ്റല്‍ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ രണ്ട് ലക്ഷത്തോളം എടിഎമ്മുകളില്‍ 80,000ല്‍ പരം ഏടിഎമ്മുകളില്‍ പുതിയ നോട്ട് വിതരണം ചെയ്യുന്നതിലേക്കുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് റിസര്‍വ് ബാങ്കും അറിയിച്ചിട്ടുണ്ട്. പുതിയ 500, 2000 രൂപ നോട്ടുകളുടെ ലഭ്യത കൂട്ടുമെന്നും ഇടപാടുകള്‍ കൂടുതലും ഓണ്‍ലൈന്‍ വഴിയാക്കാന്‍ ആവശ്യപ്പെടുമെന്ന് ബാങ്കുകളും വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
[masterslider id="10"]

Related posts