ബെന്ഗളൂരു : ലോകത്ത് ഏറ്റവും സ്വാധീനമുള്ള നൂറു വനിതകളെ ബി ബി സി തെരഞ്ഞെടുത്തപ്പോള്‍ അതില്‍ മുന്‍ “പൊണ് സ്റ്റാറും” ഇപ്പോഴത്തെ ബോളിവുഡ് സിനിമനടിയുമായ സണ്ണി ലിയോണിന്റെ പേര് വന്നു എന്നതാണല്ലോ ഇപ്പോഴത്തെ ഒരു പ്രധാന വാര്‍ത്ത.എന്നാല്‍ ഇത്തരം വാര്‍ത്ത കൊണ്ട് പ്രധാന മാധ്യമങ്ങള്‍ വരെ മറക്കുന്നത് യഥാര്‍ത്ഥ നിസ്വാര്‍ത്ഥ സാമൂഹിക പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുന്ന,പച്ച മനുഷ്യരെ കുറിച്ചുള്ള വിവരങ്ങള്‍ ആണ്.
അതേ ഈ ലിസ്റ്റില്‍ കര്‍ണാടകയില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകയായ “സാലുമരാട” തിമ്മക്കയും ഉണ്ട്.ഇപ്പോള്‍ 105 വയസ്സുള്ള തിമ്മക്കക്ക് സ്വന്തം ഗ്രാമവാസികള്‍ തന്നെയാണ് തന്റെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ മാനിച്ച് “സാലുമരാട” എന്നാ പേര് നല്‍കിയത്.”സാലുമരാട” എന്നാല്‍ കന്നടയില്‍ നിരനിരയായി നില്‍ക്കുന്ന മരങ്ങള്‍ എന്നര്‍ത്ഥം. 384 അരയാലുകള്‍ ആണ് തിമ്മക്ക തന്റെ ഗ്രാമത്തില്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ വച്ചു പിടിപ്പിച്ചത്.
ബെന്ഗലൂരുവില്‍ നിന്നും 80 കിലോ മീറ്റര്‍ മാറി രാമനഗര ജില്ലയിലെ ഹുളിഗലില്‍ ആണ് തിമ്മക്ക ജനിച്ചത്,പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത തിമ്മക്ക ഒരു സാധാരണ ഗ്രമ വാസിയുടെ കഷ്ട്ടപ്പാടുകള്‍ എല്ലാം അനുഭവിച്ചു കൊണ്ട് ജീവിതം തുടര്‍ന്നു.ജീവിക്കാന്‍ വേണ്ടി പല കൂലി വേലകളും ചെയ്തു.കാലി വളര്‍ത്തുകാരനായ ബെകല്‍ ചിക്കയ്യയെ വിവാഹം ചെയ്തു 25 വര്ഷം കഴിഞ്ഞിട്ടും കുട്ടികള്‍ ഉണ്ടാകതെയായ ദമ്പതികള്‍ ആ ദുഃഖം മറക്കാനായി അരയാല്‍ തൈകള്‍ വച്ചു പിടിപ്പിച്ചു.സ്വന്തം മക്കളെ പോലെ അവയെ പരിപാലിച്ചു.ബക്കെറ്റ് മായി കിലോമീറ്ററുകള്‍ കാല്‍നടയായി യാത്ര ചെയ്ത് അവയ്ക്ക് ദിവസവും വെള്ളമൊഴിച്ചു.മറ്റു ജീവികളുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷിച്ചു.
1991ല്‍ തിമ്മക്കയുടെ ഭര്‍ത്താവ് മരണമടഞ്ഞു എന്നാല്‍ തന്റെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ തിമ്മക്ക തുടര്‍ന്നു.ഇപ്പോള്‍ ദത്തെടുത്ത മകന്‍ ഉമേഷും കൂട്ടിനുണ്ട്.ഇന്നത്തെ സംസ്ഥാന പാത 94 (SH-94)ല്‍ ഹുളിഗല്‍ മുതല്‍ കടുരു വരെ നിരനിരയായി ആണ് ഈ മരങ്ങള്‍ നില്‍ക്കുന്നത്.ഇപ്പോള്‍ ഈ മരങ്ങളുടെ ഏകദേശ വില 1.5 മില്ലിയന്‍ വരും.കര്‍ണാടക സര്‍ക്കാര്‍ ആണ് ഈ മരങ്ങള്‍ ഇപ്പോള്‍ പരിപാലിച്ചു പോരുന്നത്.
1995 ല്‍ തിമ്മക്കക്ക് നാഷണല്‍ സിറ്റിസണ്‍ അവാര്‍ഡ് ലഭിച്ചു,ഇന്ദിര പ്രിയദര്‍ശിനീ വൃക്ഷമിത്ര അവാര്‍ഡ് ,വീര ചക്ര പ്രശസ്തി ,കര്‍ണാടക കല്പ്പവല്ലി അവാര്‍ഡ്,ഗോട്ഫ്രേ ഫിലിപ്സ് ബ്രെവേരി അവാര്‍ഡ് ,ഹമ്പി യുനിവേര്സിറ്റി യുടെ നടോജ അവാര്‍ഡ് തുടങ്ങിയ നിരവധി അവാര്‍ഡുകള്‍ തിമ്മക്കയെ തേടി വന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.