ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം ജയിലില്‍ നിന്നും ബന്ധുക്കലെ ഫോണ്‍‌വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി.

കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം ജയിലില്‍ നിന്നും ബന്ധുക്കലെ ഫോണ്‍‌വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി. നിസാമിന് ജയിലില്‍ അനര്‍ഹമായ സൗകര്യം ലഭിച്ച സംഭവത്തില്‍ ഉചിതമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഉചിതമായ നടപടി എടുക്കുമെന്ന് ജയില്‍ മേധാവി അറിയിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ജയിലില്‍ നിന്നും നിസാം വധഭീഷണി മുഴക്കിയെന്ന് അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നിസാമിനെ താമസിപ്പിച്ചിരിക്കുന്ന കണ്ണൂര്‍ ജയിലിലെ പത്താംബ്ലോക്ക് അധികൃതര്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.

  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

നിസാം വിളിക്കുന്നത് ജയിലില്‍ സ്ഥാപിച്ചിരിക്കുന്ന ഫോണില്‍ നിന്നും മാത്രമാണെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ജയിലില്‍ നിന്നും രണ്ട് നമ്പര്‍ ഉപയോഗിച്ചാണ് നിസാം പുറത്തേയ്ക്ക് വിളിച്ചിരുന്നത്. ഈ നമ്പരെല്ലാം കണ്ണൂര്‍ ടവര്‍ ലൊക്കേഷന്‍ പരിധിയിലാണുള്ളത്. ജയിലില്‍ താന്‍ ഫോണ്‍ വിളിച്ചിരുന്നില്ലെന്ന് സമ്മതിച്ച നിസാം ബംഗളുരുവില്‍ തന്നെ കേസിന് വേണ്ടി കൊണ്ടുപോയ സമയത്ത് ഫോണില്‍ ബന്ധുക്കളെ വിളിച്ചിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

നിസാം ഉപയോഗിച്ച ഫോണിന്റെ നമ്പറും ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും ഉള്‍പ്പെടുത്തിയാണ് സഹോദരങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്
[masterslider id="10"]

Related posts