ഹിലാരിക്ക് വോട്ടുചെയ്താല്‍ ചിലപ്പോള്‍ ബിരിയാണി കിട്ടും !

ന്യൂയോര്‍ക്ക്: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഹിലരിക്ക് വോട്ടു തേടി ഒരു അപ്രതീക്ഷിത ലൈംഗിക വാഗ്ദാനം. ഹിലരിക്ക് വോട്ട് ചെയ്താല്‍ പകരം ലൈംഗികത നല്‍കാമെന്ന് വാഗ്ദാനവുമായി പരസ്യമായി രംഗത്ത് വന്നിരിക്കുന്നത് പോപ്പ്‌ റാണി സാക്ഷാല്‍ മഡോണയാണ്. ചൊവ്വാഴ്ച മാഡിസണ്‍ സ്‌ക്വയറില്‍ നടന്ന ഒരു കോമഡി പരിപാടിയിലാണ് മഡോണയുടെ പ്രഖ്യാപനം.

താനും ഒരു തമാശ പൊട്ടിക്കുകയാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു മഡോണയുടെ അവതരണം. ഹിലരിക്ക് വോട്ട് ചെയ്യുന്ന പുരുഷന്മാര്‍ക്ക്  തന്‍റെ പ്രത്യേക പരിചരണം പകരം നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇക്കാര്യത്തില്‍ താന്‍ മിടുക്കിയാണെന്നും പറഞ്ഞു. ജനക്കൂട്ടത്തെ രസിപ്പിക്കാന്‍ താരം നടത്തിയ ഈ കമന്‍റിന്‍റെ വീഡിയോ ഫേസ്ബുക്കും ട്വിറ്ററും പോലെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രചാരവും നേടുന്നുണ്ട്. കയ്യടികളോടെയും വിസിലടികളോടെയുമാണ് ജനക്കൂട്ടം വാഗ്ദാനം ഏറ്റെടുത്തത്.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

ചൊവ്വാഴ്ചത്തെ സംഭവത്തിന് ശേഷം സ്‌റ്റേജിന്‍റെ ഫോട്ടോയും വീഡിയോയും ഇന്‍സ്റ്റാഗ്രാം വഴി പങ്കുവെയ്ക്കുകയും ചെയ്തു 58 കാരിയായ മഡോണ. ഈ യുവതിയെ ഏറെ ബഹുമാനിക്കുന്നെന്നും തന്നെ നിങ്ങളുടെ സ്‌റ്റേജില്‍ അനുവദിച്ചതില്‍ നന്ദിയെന്നുമായിരുന്നു കുറിച്ചത്.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
[masterslider id="10"]

Related posts