ജനാര്‍ദ്ദന റെഡഡി യുടെ മകളുടെ വിവാഹക്ഷണപത്രിക തരംഗം ആകുന്നു.

ബെന്ഗളൂരു : യെദിയൂരപ്പ  സര്‍ക്കാരിലെ  വിവാദ  മന്ത്രിമാര്‍ ആയിരുന്നു റെഡ്ഡി സഹോദരന്‍ മാര്‍ , കര്‍ണടകയിലെയും ആന്ധ്രയിലെയും ഖനി വ്യവസായികള്‍ ആയിരുന്ന അവര്‍ പിന്നീടു കേസുമായി ബന്ധപ്പെട്ടു ഒരാള്‍ ജയിലഴിക്കുള്ളിലായി ,ഇതെല്ലാം എല്ലാവര്ക്കും അറിയുന്ന പഴയ കഥ.

എന്നാല്‍ ഇപ്പോള്‍ റെഡ്ഡി സഹോദരന്മാരിലെ ജനാര്‍ദ്ദന റെഡ്ഡി  വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്,തന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയിരിക്കുന്ന വിവാഹ ക്ഷണപത്രികയാണ് വിഷയം.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ക്ഷണ പത്രിക എന്നാ പേരില്‍ നിങ്ങള്ക്ക് ലഭിക്കുന്നത് ഒരു നീല നിറമുള്ള ബോക്സ് ആണ്,അത് തുറക്കുമ്പോള്‍ അതിനുള്ളിലുള്ള ചെറിയ എല്‍ സി ഡി സ്ക്രീനില്‍ വീഡിയോ ആരംഭിക്കും.

ആദ്യം മകളുടെയും പ്രതിശ്രുത വരന്റെയും പേര് സ്ക്രീനില്‍ തെളിയുന്നു ,പിന്നീടു സിനിമ രംഗങ്ങളെ പോലെ രണ്ടുപേരും ഒരു കന്നഡ ഗാനത്തിന് ഒപ്പിച്ചു നൃത്തം വക്കുന്നു ,കൂടെ ജനാര്‍ദ്ദന റെഡ്ഡി യും ഭാര്യയും പങ്കു ചേരുന്നു,പാട്ടിനനുസരിച്ച് അവരും ചുണ്ടനക്കുന്നു.

  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,

അവസാനം വിവാഹ വേദിയുടെ പേരും അഡ്രസും മറ്റും നല്‍കിയതിനു ശേഷം ഒരു മിനിറ്റ് നീളമുള്ള വീഡിയോ അവസാനിക്കുന്നു.

https://www.youtube.com/watch?v=0IRs3s-w3ac

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
[masterslider id="10"]

Related posts