ബ്ലോക്ക്‌ ചെയ്ത പല കാര്‍ഡുകളും വിദേശത്ത് ഉപയോഗിച്ചതായി കണ്ടെത്തി;പണം നഷ്ട്ടപ്പെടവര്‍ക്ക് നഷ്ടപരിഹാരം നല്‍കും.

മുംബൈ: 32 ലക്ഷത്തോളം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തതിന് പിന്നാലെ ഇവ വിദേശത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് ഉപയോഗിച്ചതായി കണ്ടെത്തിയത്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് വിവരം പുറത്തുവിട്ടത്. പരാതികളില്‍ വേണ്ട നടപടി എടുത്തിട്ടുണ്ടെന്നും ഭയപ്പെടേണ്ടതില്ലെന്നും എന്‍പിസിഐ ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്.

ആകെ കാര്‍ഡുകളില്‍ 0.5 ശതമാനം കാര്‍ഡുകള്‍ മാത്രമാണ് ചോര്‍ത്തപ്പെട്ടിട്ടുള്ളത്. ബാക്കി 99.5 ശതമാനം കാര്‍ഡുകളും സുരക്ഷിതമാണ്. സുരക്ഷാവീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്താകെ 32 ലക്ഷം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. രണ്ടുദിവസം മുമ്പ് സ്റ്റേറ്റ് ബാങ്കുകള്‍ ബ്ലോക്ക് ചെയ്ത 6,25,000 കാര്‍ഡുകള്‍ അടക്കമാണ് ഇത്. പണം നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും എസ്ബിഐ അറിയിച്ചു.

  പതിവ് തെറ്റിക്കാതെ റിലീസിന് തൊട്ടുമുമ്പ് ക്ഷേത്രമുറ്റത്ത്; ധർമ്മസ്ഥലയിൽ ദർശനത്തിനെത്തി യാഷ്

കാര്‍ഡിലെ രഹസ്യങ്ങള്‍ ചോര്‍ത്തിയാണ് കാര്‍ഡ് ഉപയോഗിച്ചത്. 0.5 ശതമാനം വിവരങ്ങള്‍ മാത്രമാണ് ചോര്‍ന്നത് 99.5 ശതമാനം കാര്‍ഡുകളും സുരക്ഷിതമാണെന്നും അവകാശപ്പെട്ടു. 625000 കാര്‍ഡുകളാണ് രണ്ട് ദിവസം കൊണ്ട് സ്റ്റേറ്റ് ബാങ്കുകള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത് എസ്ബിഐ, സ്റ്റേറ്റ് ബാങ്ക് അസോസിയേറ്റഡ് ബാങ്കുകള്‍, ഐസിഐസിഐ, ആക്സിസ് ബാങ്ക്, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി എന്നീ ബാങ്കുകളാണ് എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തത്.

കഴിഞ്ഞ മാസമാണ് ഡബിറ്റ് കാര്‍ഡുകളും എടിഎം മെഷിനുകളും നിര്‍മ്മിക്കുന്ന കമ്പനിയായ ഹിറ്റാച്ചി പേയ്മെന്റ് സര്‍വീസ് കമ്പനിയില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് പ്രാഥമിക വിവരം. എന്‍പിസിഐ നടത്തിയ സുരക്ഷാ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വൈറസോ മാല്‍വെയറോ കമ്പനിയുടെ നെറ്റുവര്‍ക്കില്‍  കടത്തിവിട്ടാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് കരുതുന്നു.

  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു

രാജ്യത്താകെ 32 ലക്ഷം എടിഎം കാര്‍ഡുകള്‍ ഇതുവരെ ബ്ലോക്ക് ചെയ്തു. 26 ലക്ഷം വിസ-മാസ്റ്റര്‍ കാര്‍ഡുകളും ആറ് ലക്ഷം റുപേ കാര്‍ഡുകളും ബ്ലോക്ക് ചെയ്യപ്പെട്ടു. സ്റ്റേറ്റ് ബാങ്കുകള്‍ നേരത്തെ തന്നെ ആറ് ലക്ഷത്തോളം കാര്‍ഡുകള്‍ ബ്ലോക് ചെയ്തു. ബ്ലോക് ചെയ്യപ്പെട്ടവര്‍ ബാങ്കിനെ സമീപിച്ച് പുതിയ കാര്‍ഡ് വാങ്ങണം എന്നാണ് നിര്‍ദ്ദേശം. പിന്‍ നമ്പര്‍ ഇല്ലാതെ നടത്താവുന്ന രാജ്യാന്തര ഇടപാടുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts