32 ലക്ഷം എ ടി എം കാര്‍ഡുകള്‍ റദ്ദാക്കും,സ്റ്റേറ്റ് ബാങ്ക് ,എച്ച് ഡി എഫ് സി ,ഐ സി ഐ സി ഐ ,ആക്സിസ്‌ ബാങ്ക് ,എസ് ബാങ്ക് എന്നിവയുടെ കാര്‍ഡുകള്‍;ഭയപ്പെടേണ്ടതില്ല ഉടനെ പിന്‍ നമ്പരുകള്‍ മാറ്റുക.

മുബൈ: സുരക്ഷാ പ്രശ്‌നമുള്ള 32 ലക്ഷം  എടിഎം കാര്‍ഡുകള്‍ തടയാന്‍ ബാങ്കുകളുടെ തീരുമാനം. എടിഎമ്മില്‍ നിരന്തരം ഉപയോഗിക്കുന്ന ഇവയുടെ രഹസ്യ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടാകുമെന്ന സംശയത്തിലാണ് അധികൃതര്‍.

ഇത്തരം സംശയമുള്ള ആറു ലക്ഷം കാര്‍ഡുകള്‍ മാറ്റി നല്‍കാന്‍ എസ്ബിഐ തീരുമാനിച്ചു. മിക്ക ബാങ്കുകളും രഹസ്യ നമ്പറുകള്‍ മാറ്റാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പിന്‍ നമ്പര്‍ ഇല്ലാതെ നടത്താന്‍ കഴിയുന്ന അന്താരാഷ്ട്ര ഇടപാടുകളും വിലക്കിക്കഴിഞ്ഞു. എടിഎം യന്ത്രങ്ങളില്‍ ചില ഉപകരണങ്ങള്‍(സ്കിമ്മിംഗ് യന്ത്രങ്ങള്‍) വച്ചും മറ്റുവഴികളിലും രഹസ്യ നമ്പറുകള്‍ ചോര്‍ത്തുന്നുണ്ട്.

  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു

സ്റ്റേറ്റ് ബാങ്ക് ,എച്ച് ഡി എഫ് സി ,ഐ സി ഐ സി ഐ ,ആക്സിസ്‌ ബാങ്ക് ,എസ് ബാങ്ക് എന്നിവയുടെ ഹിറ്റാചി പെയ്മെന്റ്റ്‌ സംവിധാനത്തിലേക്ക് വൈറസ്‌ നുഴഞ്ഞു കയറി വിവരങ്ങള്‍ ശേഖരിച്ചതയാണ് സംശയിക്കുന്നത്.ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക സുരക്ഷ വീഴ്ച ആണ് ഇപ്പോള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളത്.

വിസ ,മാസ്റ്റര്‍ കാര്‍ഡ്‌ എന്നിവയുടെ 26 ലക്ഷം കാര്‍ഡുകളും രൂപേ യുടെ 6 ലക്ഷം കാര്‍ഡുകളും ആണ് ബാധിച്ചതായി സംശയിക്കപ്പെടുന്നത്.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

ഭയപ്പെടേണ്ടതില്ല : മുന്‍കരുതല്‍ എന്ന നിലക്ക് ഉടന്‍ തന്നെ നിങ്ങളുടെ പിന്‍ നമ്പര്‍ മാറ്റുക ;

മാറ്റിയ പിന്‍ നമ്പര്‍ ആരുമായും ഷെയര്‍ ചെയ്യാതെ ഇരിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്
[masterslider id="10"]

Related posts