സന്തോഷവാര്‍ത്ത;സില്‍ക്ക് ബോര്‍ഡ്‌ മുതല്‍ കെ.ആര്‍.പുരം വരെയും മെട്രോ വരും;മെട്രോ ഒന്നാം പാദം നവംബറോട് കൂടി പ്രവര്‍ത്തന സജ്ജം;എയര്‍പോര്‍ട്ട് മെട്രോ മൂന്നാം പാദത്തില്‍ മാത്രം.

ബെന്ഗളൂരു : ഇന്നലെ സ്വാതന്ത്ര്യദിനത്തില്‍ മുഖ്യമന്ത്രിക്ക് പ്രഖ്യാപനങ്ങളുടെ ദിനമായിരുന്നു,അദ്ധേഹത്തിന്റെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ അതെല്ലാം ഉള്‍പ്പെടുത്തിയിരുന്നു.വളരെയധികം ട്രാഫിക്‌ ബ്ലോക്കുകള്‍ നേരിടുന്ന ഔട്ടെര്‍ റിംഗ് റോഡില്‍ സില്‍ക്ക് ബോര്‍ഡ്‌ ജങ്ങ്ഷന്‍ മുതല്‍ കെ.ആര്‍.പുര വരെ മെട്രോലൈന്‍ സ്ഥാപിക്കും,അത് സില്‍ക്ക് ബോര്‍ഡില്‍ ബൊമ്മസാന്ദ്ര ലൈനുമായും കെ.ആര്‍.പുര ഭാഗത്ത്‌ മൈസുരു റോഡ്‌ ലൈനുമായും ബന്ധിപ്പിക്കും.

എയര്‍പോര്‍ട്ട് മെട്രോയുമായി ബന്ധപ്പെട്ടു ഉയര്‍ന്നുവന്ന സംശയങ്ങള്‍ക്ക് നിവാരണം ആകാനും മുഖ്യമന്ത്രിയുടെ പ്രസ്താവന കാരണമായി,രണ്ടാം ഘട്ടത്തില്‍ ഉണ്ടാകും എന്ന് കരുതിയ എയര്‍പോര്‍ട്ട് മെട്രോ മൂന്നാം പാദത്തിലേക്ക് മാറ്റിവച്ചു.മാത്രമല്ല അത് നാഗവര-കൊട്ടിഗരെ ലൈനിന്റെ ഭാഗമായിരിക്കും എം.ജി.റോഡില്‍ വച്ചു അത് പിരിഞ്ഞു പോകുന്ന വിധത്തില്‍ ആണ് പദ്ധതി,പ്ലാനിംഗ് ജോലികള്‍ ആരംഭിച്ചിരിക്കുന്നു.


എയര്‍പോര്‍ട്ട് മെട്രോയുടെ യഥാര്‍ത്ഥ പാതയെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും വെളിപ്പെടുത്തിയിട്ടില്ല എങ്കിലും സാധ്യത പ്രകാരം അത് മാന്യത ടെക്പാര്‍ക്ക്‌-ഹെബ്ബാല്‍ വഴിയായിരിക്കും.മുപ്പതു കിലോ മീറ്റെറോളം ദേശീയ പാതയ്ക്ക് സമാന്തരമായ സ്ഥലം ബി.എം.ആര്‍.സി. എMETROMAPല്‍ ദേശീയ പാത അതോറിറ്റിയില്‍ നിന്ന് ഏറ്റെടുക്കേണ്ടി വരും.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

എന്നാല്‍ ഒന്നാം പാദം തന്നെ ഇതുവരെ തീര്‍ക്കാന്‍ കഴിയാത്ത ബി.എം.ആര്‍.സി.എല്‍ ന്റെ കഴിവിനെ കുറിച്ച് എല്ലാവരിലും സംശയം നിലനില്‍ക്കുന്നു,ആദ്യം 21.25 കിലോ മീറ്റ
ര്‍ വരുന്ന കൊട്ടിഗരെ-നാഗവാര ലൈന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട് അതില്‍ തന്നെ 13.79 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയാണ്.

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

എന്നാലും ഈ നവംബറോട് കൂടി ഒന്നാം ഘട്ടം പ്രവര്‍ത്തന സജ്ജമാകും എന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.

ഇപ്പോള്‍ പര്‍പ്പിള്‍ ലൈനില്‍ ബയപ്പനഹള്ളി മുതല്‍ മൈസൂര്‍ റോഡ്‌ വരെയും ,ഗ്രീന്‍ ലൈനില്‍ നാഗസാന്ദ്ര മുതല്‍ മന്ത്രി സ്കൊയര്‍ വരെയും മെട്രോ പ്രവര്‍ത്തിക്കുന്നുണ്ട്,മന്ത്രി മുതല്‍ പുട്ടനഹള്ളി വരെയുള്ള ഭാഗം ഇതുവരെ തുറന്നു കൊടുത്തിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts