സ്വാതന്ത്ര്യദിനത്തില്‍ മന്ത്രിക്ക് പണികൊടുത്തു വിദ്യാര്‍ഥികള്‍.

ബെന്ഗളൂരു : മാണ്ട്യ ജില്ലയുടെ ഇന്‍ ചാര്‍ജ് ആയ മന്ത്രി ആണ് സിദ്ധരാമയ്യ സര്‍ക്കാരിലെ ഊര്‍ജ മന്ത്രിയായ ഡി.കെ. ശിവകുമാര്‍,സ്വാഭാവികമായും മാണ്ട്യ ജില്ലയില്‍ നടന്ന സ്വാതന്ത്ര്യ ദിനച്ചടങ്ങിനു അദ്ദേഹം തന്നെയായിരുന്നു മുഖ്യാതിഥി, മന്ത്രിയും മറ്റു വിഷിഷ്ട അതിഥികളും ഉള്ള വേദിക്ക് മുന്‍പില്‍ കുട്ടികള്‍ നൃത്തം ആരംഭിച്ചു ,പഴയ പ്രശസ്തമായ ഒരു കന്നഡ ഗാനത്തിന് ഒപ്പിച്ചാണ് നൃത്ത ചുവടുകള്‍.സ്ഥലത്തെ സ്കൂളിലെ ഏകദേശം 250 ഓളം വരുന്ന കുട്ടികള്‍ നൃത്തം വക്കുന്നുണ്ട്,പക്ഷെ ഇനിയാണ് യഥാര്‍ത്ഥ ക്ലൈമാക്സ്.

നൃത്തത്തിന്റെ ഇടയില്‍ തന്നെ നൃത്തത്തിന്റെ ഭാഗമായി,മൂന്നുകുട്ടികള്‍ വെവ്വേറെ ഫോട്ടോകള്‍ പിടിച്ചു മുന്‍പോട്ടുവന്നു,തങ്ങളുടെ ഹീറോകല്‍ ഇവരാണ് എന്നാ തരത്തില്‍ ആയിരുന്നു അവരുടെ പദചലനം,ഫോട്ടോകള്‍ കണ്ട മന്ത്രി ഞെട്ടി, മാണ്ട്യ ഡെപ്യൂട്ടി ഡയറക്ടര്‍ പബ്ലിക്‌ ഇന്‍സ്ട്രക്ഷന്‍ ശ്രീ എം ശിവമണ്ടപ്പയെ വിളിച്ചു വരുത്തി,ആരാണ് ഇങ്ങനെ ഒരു പരിപാടി നടത്താന്‍ നിര്‍ദേശം നല്‍കിയത് എന്ന് ആരാഞ്ഞു മാത്രമല്ല പരിപാടി ഉടന്‍ തന്നെ നിര്‍ത്തി വക്കാന്‍ ഉത്തരവ് നല്‍കി ,പാട്ടും നൃത്തവും നിര്‍ത്തിവച്ചു.നല്ല കോറിയോഗ്രഫിക്കും നൃത്തത്തിനും മന്ത്രിയുടെ അഭിനന്ദനം ലഭിക്കും എന്ന് കരുതിയ നിരാശ.മന്ത്രി ക്ഷുഭിതനായി.


ഇനി കുട്ടികള്‍ ഉയര്‍ത്തിയ ചിത്രങ്ങള്‍ ആരുടെതായിരുന്നു ??

  • ഐ.എ.എസ്.ഓഫീസര്‍ ആയിരുന്ന ഡി.കെ.രവി – ഇദ്ദേഹത്തിന്റെ മരണം ആത്മഹത്യയാണ് എന്ന് അധികാരികള്‍ പറയുമ്പോഴും കൊലപാതകമാണ് എന്ന് തീര്‍ത്തു വിശ്വസിക്കുന്ന നല്ലൊരു ശതമാനം കര്‍ണാടകയില്‍ ഉണ്ട്,ഇദ്ദേഹത്തിന്റെ മരണവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും കര്‍ണാടക സര്‍ക്കാരിനെ തെല്ലൊന്നുമല്ല കുഴക്കിയത്.
  • ഡെപ്യൂട്ടി എസ്.പി.കെ.ഗണപതി-ഇദ്ദേഹം ആത്മഹത്യാ ചെയ്യുന്നതിന് മുന്‍പ് അന്നത്തെ മന്ത്രിയായിരുന്ന കെ ജെ ജോര്‍ജിന് എതിരെ ഒരു ചാനലിനു അഭിമുഖം നല്‍കുകയും,ആ വിവാദം കെ.ജെ.ജോര്‍ജിന്റെ രാജിയില്‍ കലാശിക്കുകയും.
  • കല്ലപ്പാ ഹന്ടിബാഗ്-ഒരു കിട്നാപ് കേസുമായി ബന്ധപ്പെട്ടു ആത്മഹത്യാ ചെയ്യുകയും ,സര്‍ക്കാരിനു തലവേദനയകുകയും ചെയ്തു.

എങ്ങനെയുണ്ട് കുട്ടികളുടെ പണി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us