തമിഴ്നാട്ടിൽ ശക്തമായ മഴ, സ്കൂളുകളും കോളേജുകളും അവധി

ചെന്നൈ: ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തുടർച്ചയായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ തഞ്ചാവൂർ, പുതുക്കോട്ടൈ തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്നാണ് ഈ ജില്ലകളിൽ ശക്തമായ മഴ തുടരുന്നത്.  കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ നാഗപട്ടണം, തിരുവാരൂർ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്നലെയും അവധി പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി…

Read More

ഓർക്കിഡ്‌സ് സ്‌കൂളിനെതിരെ പ്രതിഷേധം തുടർന്ന് രക്ഷിതാക്കൾ

ബെംഗളൂരു: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷനുമായി (സിബിഎസ്ഇ) ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഫിലിയേഷൻ പദവി ചോദ്യം ചെയ്ത് മഹാലക്ഷ്മി ലേഔട്ടിലെ ഓർക്കിഡ്‌സ് ദി ഇന്റർനാഷണൽ സ്‌കൂളിന് പുറത്ത് തിങ്കളാഴ്ച നൂറുകണക്കിന് രക്ഷിതാക്കൾ പ്രതിഷേധ പ്രകടനം നടത്തി. അടുത്തിടെ നാഗരഭാവി, പാണത്തൂർ എന്നിവിടങ്ങളിലെ ഓർക്കിഡ്‌സ് ശാഖകളിലേക്ക് കുട്ടികളെ അയയ്ക്കുന്ന രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നാഗരഭാവി ഓർക്കിഡ്‌സ് ശാഖകളിനെതിരെയും പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. പ്രത്യക്ഷത്തിൽ, മഹാലക്ഷ്മി ലേഔട്ടിലെ സ്കൂൾ ബ്രാഞ്ചിന് സിബിഎസ്ഇ അഫിലിയേഷൻ ഇല്ല, കൂടാതെ 5, 8 ക്ലാസുകളിൽ സംസ്ഥാന ബോർഡ് സിലബസ് അനുസരിച്ച് പരീക്ഷകൾ…

Read More

ഭക്ഷ്യ വിഷബാധയെന്ന് സംശയം, 86 കുട്ടികൾ ആശുപത്രിയിൽ

വയനാട്: സ്‌കൂളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. വയനാട് ലക്കിടി ജവഹർ നവോദയ സ്കൂളിലാണ് സംഭവം. ഛർദ്ദിയും വയറുവേദനയും ഉണ്ടായതിനെ തുടർന്ന് 86 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Read More

ഭൂമി തർക്കം; പെരുവഴിയായി സംസ്ഥാന സർക്കാർ സ്‌കൂളിലെ 100 ഓളം കുട്ടികൾ

ബെംഗളൂരു : നൂറോളം കുട്ടികളാണ് തങ്ങളുടെ തെറ്റു കൂടാതെ വലിയ വില നൽകേണ്ടി വരുന്നുത്. മഹാദേവപുരയിലെ സർക്കാർ ഹയർ പ്രൈമറി സ്‌കൂളിലെ ഈ വിദ്യാർഥികൾ സ്‌കൂൾ സ്ഥിതി ചെയ്യുന്ന ഭൂമി തർക്കത്തിലായതിനാൽ ക്ലാസുകളിൽ പങ്കെടുക്കാൻ തുറസ്സായ സ്ഥലത്തിരിക്കാൻ നിർബന്ധിതരാവുകയാണ്. സ്‌കൂൾ വളപ്പിൽ അതിക്രമിച്ചു കയറിയ ചില വ്യക്തികൾ ശനിയാഴ്ച മുതൽ അദ്ധ്യാപകരോട് സ്കൂളിൽ വരരുതെന്ന് ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ഞായറാഴ്ച സ്‌കൂളിൽ അവധിയായിരിക്കെ എത്തിയ സംഘം ക്ലാസ് മുറികൾ പൂട്ടിയിടുകയായിരുന്നു. ഇതോടെ തിങ്കളാഴ്ച സ്കൂളിൽ എത്തിയ കുട്ടികൾ ക്ലാസ് മുറികൾക്ക് പൂട്ടുവീണത് കൊണ്ട് പുറത്തുള്ള തുറന്ന…

Read More

ഇന്ന് സ്കൂളുകൾക്ക് അവധി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി 26-ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യുന്ന ഇന്ന് ഹുബ്ബള്ളി നഗരത്തിലെ എല്ലാ പ്രൈമറി, ഹൈസ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. ഹുബ്ബള്ളി അർബൻ ബ്ലോക്കിലെ എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് പ്രൈമറി, ഹൈസ്‌കൂളുകൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ച് ഡെപ്യൂട്ടി കമ്മീഷണർ ഗുരുദത്ത ഹെഗ്‌ഡെയാണ് ഉത്തരവിറക്കിയത്. സ്‌കൂളിലേക്ക് പോകാൻ വിദ്യാർത്ഥികൾക്ക് ബസ് കിട്ടുന്നതിലെ പ്രശ്‌നമാണ് അവധി നൽകുന്നതിനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഞായറാഴ്ചകളിൽ ക്ലാസുകൾ നടത്താനും അദ്ദേഹം സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ഗതാഗതം വഴിതിരിച്ചുവിടലും ചില റോഡുകൾ…

Read More

ബെംഗളൂരു നാഷണൽ പബ്ലിക് സ്കൂളിൽ ബോംബ് ഭീഷണിയെ തുടർന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചു

ബെംഗളൂരു: നാഷനല്‍ പബ്ലിക് സ്കൂളില്‍ ബോംബ് ഭീഷണി. തുടര്‍ന്ന് സ്കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് നിര്‍വീര്യ സ്ക്വാഡുമായി സ്കൂള്‍ മുഴുവന്‍ ഞങ്ങളുടെ സംഘം പരിശോധിച്ചു. കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി,  ബെംഗളൂരു വെസ്റ്റ് ഡി.സി.പി ലക്ഷ്മണ്‍ ബി നിംബാര്‍ഗി പറഞ്ഞു. ബോംബ് വെച്ചതായി സന്ദേശമയച്ചയാളെ കുറിച്ച്‌ അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുമ്പ് ബെംഗളൂരു വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയുണ്ടെന്ന തരത്തില്‍ ട്വീറ്റ് ചെയ്ത വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിമാനത്താവളം അധികൃതരുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

Read More

കോവിഡ് പ്രതിരോധം: സ്വകാര്യ സ്കൂളുകൾക്ക് മാർഗ നിർദേശങ്ങൾ പുറത്തിറക്കി

ബെംഗളൂരു: സ്വകാര്യ സ്കൂളുകളുടെ കൂട്ടായ്മയായ റെക്കോഗാനെസ്ഡ് അൺഐഡഡഡ് പ്രൈവറ്റ് സ്കൂൾ അസോസിയേഷനും (റുപ്സ) അസോസിയേറ്റഡ് മാനേജ്മെന്റ് ഓഫ്സ് സ്കൂൾ ഇൻ കർണാടകയും (കെ.എ.എം.എസ് ) സുരക്ഷ മാർഗ നിർദേശങ്ങൾ പുറത്തിറക്കി.   1. സ്കൂളിൽ വിദ്യാർഥികളും അധ്യാപകരും ഇതര ജീവനക്കാരും മാസ്കും സാമൂഹിക അകവും പാലിക്കണം 2. ബൂസ്റ്റർ ഡോസ് ഉറപ്പാക്കണം 3. കുട്ടികൾക്ക് ചുമയോ പനിയോ ഉണ്ടെങ്കിൽ രക്ഷിതാക്കൾ ഇകാര്യം അറിയിച്ചിരിക്കണം. 4. വിദ്യാർത്ഥികൾക്ക് തർമൽ പരിശോധന കൃത്യമായ ഇടവേളകളിൽ നടത്തിയിരിക്കണം 5. സ്കൂളിൽ ഭക്ഷണമോ വെള്ളമോ പങ്ക് വെക്കാൻ പാടില്ല

Read More

വിദ്യാർത്ഥികളെ കൊണ്ട് സഹിക്കാൻ വയ്യാതെ അധ്യാപകർ കൂട്ടരാജിയിലേക്ക് 

ബെംഗളൂരു:  വിദ്യാർത്ഥികളുടെ പെരുമാറ്റം സഹിക്കാൻ വയ്യാതെ അധ്യാപകർ കൂട്ടത്തോടെ രാജിവെക്കുന്നതായി റിപ്പോർട്ട്. അധ്യാപകർ വിദ്യാർത്ഥികളെ പേടിക്കേണ്ട അവസ്ഥയാണ് ഇപ്പോഴെന്നും കർണാടക അസോസിയേഷൻ ഓഫ് മാനേജ്‌മെന്റ് സ്‌കൂൾ സൈക്രട്ടറിയായ ഡി ശശികുമാർ പറയുന്നു. വടക്കൻ ബംഗളുരൂവിൽ ഗണിതശാസ്ത്രം പഠിപ്പിക്കുന്ന പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു അദ്ധ്യാപിക പറയുന്നത് സ്‌കൂളിൽ പോകാൻ തന്നെ ഇപ്പോൾ ഭയമാണെന്നാണ്. രാവിലെ എഴുന്നേൽക്കുന്നത് തന്നെ ആശങ്കയിലാണെന്നും ഒരു പ്രത്യേക ക്ലാസ്സിൽ പഠിപ്പിക്കുന്നത് ഓർത്താൽ തന്നെ ഭയമാണെന്നും അവർ പറയുന്നു. എന്നാൽ എല്ലാ വിദ്യാർത്ഥികളും ഒരു പോലെയല്ലെന്നും അവർ കൂട്ടിച്ചേർത്തു. അധ്യാപകരോട് നല്ല രീതിയിൽ…

Read More

ക്രിസ്മസ് പരീക്ഷ ഡിസംബർ 12 മുതൽ

തിരുവനന്തപുരം : സ്‌കൂളുകളില്‍ ക്രിസ്‌തുമസ് പരീക്ഷ ( രണ്ടാം പാദ വാര്‍ഷിക പരീക്ഷ) ഡിസംബര്‍ 12 മുതല്‍ 22 വരെ നടത്തും. പ്ലസ്‌ വണ്‍, പ്ലസ്‌ ടു പരീക്ഷകള്‍ ഡിസംബര്‍ 12 ന്‌ ആരംഭിച്ച്‌ 22 ന്‌ സമാപിക്കും. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ പരീക്ഷ ഡിസംബര്‍ 16 ന്‌ ആരംഭിച്ച്‌ 22 ന്‌ അവസാനിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അഞ്ചു മുതല്‍ 10 വരെ ക്ലാസുകളില പരീക്ഷ 14 ന്‌ആരംഭിച്ച്‌ 22 ന്‌ അവസാനിക്കും. ക്രിസ്‌തുമസ് അവധിക്കായി 23ന്‌ അടയ്ക്കുന്ന സ്‌കൂളുകള്‍…

Read More

നഗരത്തിൽ പുതിയ ഗതാഗത പരിഷ്കാരങ്ങൾ; കുരുക്കഴിക്കാൻ സ്കൂൾ ഇനി 8 .30ന് ആരംഭിക്കും

ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്ക് അഴിക്കുന്നതിനായി സ്കൂൾ ഓഫീസിൽ സമയങ്ങൾ വെവ്വേറെ ക്രമീകരിക്കാൻ കർമപദ്ധതിയുമായി ട്രാഫിക് പോലീസ്. ഓഫീസ് സമയവുമായി കൂട്ടിമുട്ടൽ ഒഴിവാക്കാൻ സ്കൂളുകൾ രാവിലെ 8 .30 നു മുൻപ് പ്രവർത്തനം തുടങ്ങി വൈകിട്ട് 3 .30 ന് മുൻപ് പ്രവർത്തനം അവസാനിപ്പിക്കാൻ നിർദേശം. ഇതുകൂടാതെ സ്വകാര്യ വാഹനങ്ങൾക്ക് പകരം കുട്ടികളെ സ്കൂളിൽ എത്തിക്കാൻ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതലായി ഉപയോഗിക്കാൻ മാതാപിതാക്കൾ തയ്യാറാകണം എന്നും ട്രാഫിക് പോലീസ് ആവശ്യപ്പെട്ടു. റോഡിലെ തിരക്ക് ഒഴിവാക്കുന്നതിന് ഇത് സഹായിക്കുമെന്നും ട്രാഫിക് പോലീസ് പറഞ്ഞു. സ്കൂൾ സമയങ്ങളിലെ…

Read More
Click Here to Follow Us