1–10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇന്നു മുതൽ ആഴ്ചയിൽ 2 ദിവസം മുട്ടയും പഴവും നൽകും; ഉദ്ഘാടനം ഇന്ന് 

ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 1–10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇന്നു മുതൽ ആഴ്ചയിൽ 2 ദിവസം മുട്ടയും പഴവും നൽകും. മുട്ട കഴിക്കാത്ത വിദ്യാർഥികൾക്ക് കടലമിഠായി ലഭ്യമാക്കും. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മണ്ഡ്യ ഹൊസഹള്ളി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ നിർവഹിക്കും. നേരത്തേ എട്ടാം ക്ലാസ് വരെയാണ് ഉച്ചയൂണിനൊപ്പം ഇതു നൽകിവന്നിരുന്നത്. തുടർന്നാണു മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ട് പദ്ധതി പത്താം ക്ലാസ് വരെയുള്ളവർക്കാക്കിയത്. 60 ലക്ഷം വിദ്യാർഥികൾക്കായുള്ള ഈ പദ്ധതിക്കായി ബജറ്റിൽ 280 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.

Read More

ദേശീയഗാനം ആലപിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു 

ബെംഗളൂരു: ചാമരാജനഗര ജില്ലയിലെ ഗുണ്ട്‌ലുപേട്ട് താലൂക്കിലെ സ്‌കൂളിൽ രാവിലെ അസംബ്ലിക്കിടെ ദേശീയഗാനം ആലപിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് റിപ്പോർട്ട്‌. 16 കാരിയായ പെലീഷയാണ് മരിച്ചത്. രാവിലെ വിദ്യാർഥികൾ സ്‌കൂളിന് മുന്നിൽ പ്രാർത്ഥനയ്ക്കായി തടിച്ചുകൂടി. ദേശീയഗാനം ആലപിക്കുന്നതിനിടെ പെലീഷ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അനാഥയായ അവൾ താലൂക്കിലെ നിർമല സ്‌കൂളിലെ ഹോസ്റ്റലിലായിരുന്നു താമസം. പെലീഷയുടെ മൃതദേഹം ഇപ്പോൾ മോർച്ചറിയിലാണ്. ഗുണ്ട്‌ലുപേട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

Read More

മണിപ്പൂരിൽ അക്രമികള്‍ സ്‌കൂളിന് തീയിട്ടു

ഇംഫാൽ: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പൂര്‍- ബിഷ്‌ണുപൂര്‍ അതിര്‍ത്തിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്‌പ്പുണ്ടായി. ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചുരാചന്ദ്പൂരില്‍ അക്രമികള്‍ സ്‌കൂളിന് തീയിട്ടു. പ്രദേശത്ത് സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. പതിമൂവായിരത്തിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പലരേയും കരുതല്‍ തടങ്കലിലാക്കി. 239 ബങ്കറുകള്‍ തകര്‍ത്തു. ഒന്നരക്കോടി രൂപയുടെ നാശനഷ്‌ടമുണ്ടായതായി സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചു. അതേസമയം സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ 14 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആറ് പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്‌തത്.

Read More

കേരളത്തിൽ ശക്തമായ മഴ ; അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പത്തനംതിട്ട, കാസര്‍കോട്, കോട്ടയം, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. അതിതീവ്ര മഴയുടെ സാഹചര്യത്തില്‍ പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍. ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. മാഹിയിലും ഇന്ന് അവധിയാണ്. സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍…

Read More

ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂളിലേക്ക് കുട്ടികൾ എത്തുന്നില്ല; കെട്ടിടം പൊളിക്കുന്നു 

ബാലസോർ: ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച ബഹനഗ ഗവ. നോഡൽ ഹൈസ്കൂളിലേക്ക് കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ തയ്യാറാവുന്നില്ലെന്ന് റിപ്പോർട്ട്. മരിച്ചവരുടെ ആത്മാക്കൾ കുട്ടികളെ വേട്ടയാടുമെന്ന ഭയമാണ് രക്ഷിതാക്കൾക്ക്. അതിനാൽ സ്കൂളിൽ മൃതദേഹങ്ങൾ സൂക്ഷിച്ച കെട്ടിടഭാഗം പൊളിച്ചു നീക്കാനൊരുങ്ങുകയാണ് സ്കൂൾ അധികൃതരും ജില്ലാ ഭരണകൂടവും. രക്ഷിതാക്കളുടെ ആവശ്യപ്രകാരം സ്കൂൾ കെട്ടിട ഭാഗം പൊളിച്ചു മാറ്റണമെന്ന് സ്കൂൾ അധികൃതർ നൽകിയ നിർദേശം സർക്കാറിലേക്ക് കൈമാറിയിട്ടുണ്ടെന്ന് ബാലസോർ ജില്ലാ കലക്ടർ ദത്താത്രേയ ഭൗസാഹെബ് ഷിൻഡെ പറഞ്ഞു. പഴയ കെട്ടിടം പൊളിച്ച് പുതുതായി പണിയാനാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.…

Read More

മുടി നീട്ടിയ കുട്ടിയ്ക്ക് സ്കൂളിൽ അഡ്മിഷൻ നൽകിയില്ല ,പരാതിയുമായി രക്ഷിതാവ് 

മലപ്പുറം: മലപ്പുറം തിരൂരിൽ മുടി നീട്ടി വളർത്തിയ ആൺകുട്ടിയ്ക്ക് സ്കൂളിൽ അഡ്മിഷൻ നൽകിയില്ലെന്ന് രക്ഷിതാവിന്റെ പരാതി. തിരൂർ എംഇടി സ്‌കൂളിന് എതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കുട്ടിയെ എൽകെജി ക്ലാസിൽ ചേർക്കാൻ എത്തിയതായിരുന്നു രക്ഷിതാക്കൾ. എന്നാൽ കുട്ടി മുടി നീട്ടി വളർത്തിയിരിക്കുന്നത് ഉയർത്തിക്കാട്ടി സ്‌കൂൾ അധികൃതർ കുട്ടിയെ അധിക്ഷേപിച്ചെന്നും അഡ്മിഷൻ നൽകിയില്ലെന്നുമാണ് രക്ഷിതാക്കളുടെ പരാതി. സ്‌കൂളിൽ ചേർക്കാൻ കൊണ്ടുവന്ന കുട്ടിയോട് ആണാണോ പെണ്ണാണോ  ചോദിച്ച് ആക്ഷേപിച്ചു എന്നും കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. ആൺകുട്ടി ആണ് പറഞ്ഞപ്പോൾ പിന്നെ എന്തിനാണ് മുടി നീട്ടി വളർത്തിയിരിക്കുന്നതെന്ന് സ്കൂൾ അധികൃതർ…

Read More

യുകെജി വിദ്യാർത്ഥിയെ പരാജയപ്പെടുത്തി സ്‌കൂൾ; വിശദീകരണം തേടി സർക്കാ

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ സ്‌കൂളിൽ ആറുവയസ്സുകാരി യുകെജി വിദ്യാർഥി പരാജയപ്പെട്ടതിനെ തുടർന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. കുട്ടിയോടുള്ള വിവേകശൂന്യമായ സമീപനത്തിന് സ്‌കൂൾ മാനേജ്‌മെന്റിനെതിരെ രക്ഷിതാക്കളും വിദ്യാഭ്യാസ വിചക്ഷണരും രംഗത്തെത്തിയിരുന്നു. ബെംഗളൂരുവിലെ ആനേക്കൽ ടൗണിലെ ദീപഹള്ളിയിലുള്ള സെന്റ് ജോസഫ് ചാമിനേഡ് അക്കാദമിയിലാണ് സംഭവം. പെൺകുട്ടിക്ക് നൽകിയ മാർക്ക് കാർഡിൽ തോറ്റതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വിഷയത്തിൽ നന്ദിനിക്ക് 40ൽ അഞ്ച് മാർക്ക് ലഭിച്ചതായും രേഘപെടുത്തിയിട്ടുണ്ട്.. സ്‌കൂൾ മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംഎൽഎയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എസ്.സുരേഷ് കുമാർ രംഗത്തെത്തി. കുട്ടിയെ സംബന്ധിച്ച്…

Read More

തമിഴ്നാട്ടിൽ ശക്തമായ മഴ, സ്കൂളുകളും കോളേജുകളും അവധി

ചെന്നൈ: ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തുടർച്ചയായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ തഞ്ചാവൂർ, പുതുക്കോട്ടൈ തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്നാണ് ഈ ജില്ലകളിൽ ശക്തമായ മഴ തുടരുന്നത്.  കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ നാഗപട്ടണം, തിരുവാരൂർ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്നലെയും അവധി പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി…

Read More

ഓർക്കിഡ്‌സ് സ്‌കൂളിനെതിരെ പ്രതിഷേധം തുടർന്ന് രക്ഷിതാക്കൾ

ബെംഗളൂരു: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷനുമായി (സിബിഎസ്ഇ) ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഫിലിയേഷൻ പദവി ചോദ്യം ചെയ്ത് മഹാലക്ഷ്മി ലേഔട്ടിലെ ഓർക്കിഡ്‌സ് ദി ഇന്റർനാഷണൽ സ്‌കൂളിന് പുറത്ത് തിങ്കളാഴ്ച നൂറുകണക്കിന് രക്ഷിതാക്കൾ പ്രതിഷേധ പ്രകടനം നടത്തി. അടുത്തിടെ നാഗരഭാവി, പാണത്തൂർ എന്നിവിടങ്ങളിലെ ഓർക്കിഡ്‌സ് ശാഖകളിലേക്ക് കുട്ടികളെ അയയ്ക്കുന്ന രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നാഗരഭാവി ഓർക്കിഡ്‌സ് ശാഖകളിനെതിരെയും പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. പ്രത്യക്ഷത്തിൽ, മഹാലക്ഷ്മി ലേഔട്ടിലെ സ്കൂൾ ബ്രാഞ്ചിന് സിബിഎസ്ഇ അഫിലിയേഷൻ ഇല്ല, കൂടാതെ 5, 8 ക്ലാസുകളിൽ സംസ്ഥാന ബോർഡ് സിലബസ് അനുസരിച്ച് പരീക്ഷകൾ…

Read More

ഭക്ഷ്യ വിഷബാധയെന്ന് സംശയം, 86 കുട്ടികൾ ആശുപത്രിയിൽ

വയനാട്: സ്‌കൂളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. വയനാട് ലക്കിടി ജവഹർ നവോദയ സ്കൂളിലാണ് സംഭവം. ഛർദ്ദിയും വയറുവേദനയും ഉണ്ടായതിനെ തുടർന്ന് 86 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Read More
Click Here to Follow Us