ബെംഗളൂരു: നഗരത്തിലെ സ്വകാര്യ സ്‌കൂളിൽ ആറുവയസ്സുകാരി യുകെജി വിദ്യാർഥി പരാജയപ്പെട്ടതിനെ തുടർന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. കുട്ടിയോടുള്ള വിവേകശൂന്യമായ സമീപനത്തിന് സ്‌കൂൾ മാനേജ്‌മെന്റിനെതിരെ രക്ഷിതാക്കളും വിദ്യാഭ്യാസ വിചക്ഷണരും രംഗത്തെത്തിയിരുന്നു.
ബെംഗളൂരുവിലെ ആനേക്കൽ ടൗണിലെ ദീപഹള്ളിയിലുള്ള സെന്റ് ജോസഫ് ചാമിനേഡ് അക്കാദമിയിലാണ് സംഭവം. പെൺകുട്ടിക്ക് നൽകിയ മാർക്ക് കാർഡിൽ തോറ്റതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വിഷയത്തിൽ നന്ദിനിക്ക് 40ൽ അഞ്ച് മാർക്ക് ലഭിച്ചതായും രേഘപെടുത്തിയിട്ടുണ്ട്..
സ്‌കൂൾ മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംഎൽഎയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എസ്.സുരേഷ് കുമാർ രംഗത്തെത്തി. കുട്ടിയെ സംബന്ധിച്ച് ഈ സ്ഥാപനം എന്താണ് ചെയ്യുന്നത്? എനിക്ക് ഒരിക്കൽ ഈ ‘അത്ഭുതകരമായ’ സ്കൂൾ സന്ദർശിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നു മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ തോൽക്കരുതെന്നാണ് നിയമം ഉള്ളത് കൊണ്ടുതന്നെ ഈ നിയമം പാലിക്കുന്നതിൽ മാനേജ്‌മെന്റ് തികഞ്ഞ അനാസ്ഥയാണ് കാണിച്ചത്. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ അധികൃതർക്ക് നിർദേശവും നൽകിയിരുന്നു.
അതേസമയം കുട്ടിയുടെ രക്ഷിതാക്കളും സ്‌കൂളിനെതിരെ പ്രതിഷേധിച്ചു. ആറുവയസ്സുള്ള കുട്ടിയുടെ ഫലം പ്രഖ്യാപിക്കുന്നത് എങ്ങനെയല്ലന്നും ഇത് ശരിയല്ലെന്നും അത് കുട്ടിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുമെന്നും കുട്ടിയുടെ പിതാവ് മനോജ് ബാദൽ പറഞ്ഞു.
എന്നാൽ ആരും പരാജയപ്പെട്ടതായി സ്ഥാപനം പ്രഖ്യാപിച്ചിട്ടില്ലെന്ന് സ്‌കൂൾ മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. മാർക്ക് കാർഡ് ഒരു യൂണിറ്റ് ടെസ്റ്റുമായി ബന്ധപ്പെട്ടതായിരുന്നു. പരീക്ഷാഫലത്തിനായി മൊബൈൽ ആപ്ലിക്കേഷൻ ആണ് സ്കൂൾ ഉപയോഗിക്കുന്നത്. പാസ് മാർക്കും പരാജയ മാർക്കും നിശ്ചയിച്ചിട്ടുണ്ട്. വിഷയം രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തുകയും തിരുത്തലുകൾക്കായി സോഫ്റ്റ്‌വെയർ കമ്പനിയുമായി ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട് എന്നും സ്കൂൾ അധികൃതർ അറിയിച്ചു.
സംഭവത്തിൽ വിശദീകരണം തേടി ആനേക്കൽ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ജയലക്ഷ്മി സ്‌കൂളിന് നോട്ടീസ് നൽകി. വ്യാഴാഴ്ചയ്ക്കകം രേഖാമൂലം വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം സ്‌കൂളിനുള്ള അനുമതി പിൻവലിക്കുമെന്നും വകുപ്പ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.