സ്ത്രീധന പീഡനക്കേസ്, നടി അഭിനയക്കെതിരെ ലുക്ക് ഔട്ട്‌ നോട്ടീസ് 

ബെംഗളൂരു: സ്ത്രീധനപീഡനക്കേസില്‍ കന്നഡ നടി അഭിനയക്കും അമ്മയ്ക്കും സഹോദരനുമെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച്‌ ബെംഗളൂരു പോലീസ്.

സ്ത്രീധനപീഡനക്കേസില്‍ രണ്ടുവര്‍ഷം ശിക്ഷിച്ച നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചിരുന്ന മൂവരും ഹൈക്കോടതിയുടെ പ്രതികൂലവിധി വന്നതോടെ നഗരം വിട്ടതായാണ് പോലീസിന്റെ നിഗമനം. ഇവര്‍ താമസിച്ചിരുന്ന ചന്ദ്ര ലേഔട്ടിലെ വീട്ടില്‍ പോലീസെത്തിയിരുന്നെങ്കിലും വീട് അടച്ചിട്ടനിലയിലായിരുന്നു. തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

  കണ്ണൂർ സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

2002-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിനയയുടെ മുതിര്‍ന്നസഹോദരന്‍ ശ്രീനിവാസിന്റെ ഭാര്യ ശ്രീലക്ഷ്മിയെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് അഭിനയയുടെ കുടുംബം ക്രൂരമായി ഉപദ്രവിക്കുകയും മാനസികസമ്മര്‍ദത്തിലാക്കുകയും ചെയ്തതായാണ് പരാതി.

ശ്രീലക്ഷ്മിയുടെ പരാതിയില്‍ കേസെടുത്ത ചന്ദ്ര ലേഔട്ട് പോലീസ് അഭിനയയെക്കൂടാതെ ഇവരുടെ അമ്മ, അച്ഛന്‍, രണ്ടു സഹോദരങ്ങള്‍ എന്നിവരെയും പ്രതിചേര്‍ത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
[masterslider id="10"]

Related posts