വിദ്യാർത്ഥികളെ കൊണ്ട് സഹിക്കാൻ വയ്യാതെ അധ്യാപകർ കൂട്ടരാജിയിലേക്ക് 

ബെംഗളൂരു:  വിദ്യാർത്ഥികളുടെ പെരുമാറ്റം സഹിക്കാൻ വയ്യാതെ അധ്യാപകർ കൂട്ടത്തോടെ രാജിവെക്കുന്നതായി റിപ്പോർട്ട്. അധ്യാപകർ വിദ്യാർത്ഥികളെ പേടിക്കേണ്ട അവസ്ഥയാണ് ഇപ്പോഴെന്നും കർണാടക അസോസിയേഷൻ ഓഫ് മാനേജ്‌മെന്റ് സ്‌കൂൾ സൈക്രട്ടറിയായ ഡി ശശികുമാർ പറയുന്നു. വടക്കൻ ബംഗളുരൂവിൽ ഗണിതശാസ്ത്രം പഠിപ്പിക്കുന്ന പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു അദ്ധ്യാപിക പറയുന്നത് സ്‌കൂളിൽ പോകാൻ തന്നെ ഇപ്പോൾ ഭയമാണെന്നാണ്. രാവിലെ എഴുന്നേൽക്കുന്നത് തന്നെ ആശങ്കയിലാണെന്നും ഒരു പ്രത്യേക ക്ലാസ്സിൽ പഠിപ്പിക്കുന്നത് ഓർത്താൽ തന്നെ ഭയമാണെന്നും അവർ പറയുന്നു. എന്നാൽ എല്ലാ വിദ്യാർത്ഥികളും ഒരു പോലെയല്ലെന്നും അവർ കൂട്ടിച്ചേർത്തു. അധ്യാപകരോട് നല്ല രീതിയിൽ…

Read More

ക്രിസ്മസ് പരീക്ഷ ഡിസംബർ 12 മുതൽ

തിരുവനന്തപുരം : സ്‌കൂളുകളില്‍ ക്രിസ്‌തുമസ് പരീക്ഷ ( രണ്ടാം പാദ വാര്‍ഷിക പരീക്ഷ) ഡിസംബര്‍ 12 മുതല്‍ 22 വരെ നടത്തും. പ്ലസ്‌ വണ്‍, പ്ലസ്‌ ടു പരീക്ഷകള്‍ ഡിസംബര്‍ 12 ന്‌ ആരംഭിച്ച്‌ 22 ന്‌ സമാപിക്കും. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ പരീക്ഷ ഡിസംബര്‍ 16 ന്‌ ആരംഭിച്ച്‌ 22 ന്‌ അവസാനിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അഞ്ചു മുതല്‍ 10 വരെ ക്ലാസുകളില പരീക്ഷ 14 ന്‌ആരംഭിച്ച്‌ 22 ന്‌ അവസാനിക്കും. ക്രിസ്‌തുമസ് അവധിക്കായി 23ന്‌ അടയ്ക്കുന്ന സ്‌കൂളുകള്‍…

Read More

നഗരത്തിൽ പുതിയ ഗതാഗത പരിഷ്കാരങ്ങൾ; കുരുക്കഴിക്കാൻ സ്കൂൾ ഇനി 8 .30ന് ആരംഭിക്കും

ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്ക് അഴിക്കുന്നതിനായി സ്കൂൾ ഓഫീസിൽ സമയങ്ങൾ വെവ്വേറെ ക്രമീകരിക്കാൻ കർമപദ്ധതിയുമായി ട്രാഫിക് പോലീസ്. ഓഫീസ് സമയവുമായി കൂട്ടിമുട്ടൽ ഒഴിവാക്കാൻ സ്കൂളുകൾ രാവിലെ 8 .30 നു മുൻപ് പ്രവർത്തനം തുടങ്ങി വൈകിട്ട് 3 .30 ന് മുൻപ് പ്രവർത്തനം അവസാനിപ്പിക്കാൻ നിർദേശം. ഇതുകൂടാതെ സ്വകാര്യ വാഹനങ്ങൾക്ക് പകരം കുട്ടികളെ സ്കൂളിൽ എത്തിക്കാൻ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതലായി ഉപയോഗിക്കാൻ മാതാപിതാക്കൾ തയ്യാറാകണം എന്നും ട്രാഫിക് പോലീസ് ആവശ്യപ്പെട്ടു. റോഡിലെ തിരക്ക് ഒഴിവാക്കുന്നതിന് ഇത് സഹായിക്കുമെന്നും ട്രാഫിക് പോലീസ് പറഞ്ഞു. സ്കൂൾ സമയങ്ങളിലെ…

Read More

മേളയ്ക്കിടെ വിദ്യാർത്ഥികൾക്ക് നിസ്കരിക്കാൻ അനുമതി നൽകിയത് വിവാദത്തിലേക്ക് 

ബെംഗളൂരു: സ്‌കൂളില്‍ പരിപാടിയ്‌ക്കിടെ വിദ്യാര്‍ത്ഥികള്‍ക്ക് നിസ്‌കരിക്കാന്‍ അനുമതി നല്‍കിയ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടി വിവാദമാകുന്നു. കര്‍ണാടകയിലെ ഉടുപ്പി ജില്ലയിലാണ് സംഭവം. കുന്ദാപുര താലൂക്കില്‍ ശങ്കരനാരായണ ടൗണിലുള‌ള മദര്‍ തെരേസ മെമ്മോറിയല്‍ സ്‌കൂളിലാണ് ഇത്തരത്തില്‍ വിവാദമുണ്ടായത്. സ്‌കൂളില്‍ സ്‌പോര്‍ട്‌സ് മേളയ്‌ക്ക് മുന്നോടിയായി നടന്ന സാംസ്‌കാരിക പരിപാടിയ്‌ക്കിടെ നിസ്‌കാര സമയം അനുവദിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ വൈറലായതോടെ ഹിന്ദു സംഘടനകള്‍ സ്‌കൂളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പ്രശ്‌നം വലുതായതോടെ സ്‌കൂള്‍ മാനേജ്‌മെന്റ് അസാന്‍ മുഴക്കിയത് തെറ്റായിപ്പോയി എന്ന് മാപ്പ് പറഞ്ഞു. എന്നാല്‍ സമൂഹത്തില്‍ തുല്യത…

Read More

ദക്ഷിണ കന്നഡയിലെ സ്‌കൂളുകളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആരംഭിച്ചു

ബെംഗളൂരു: ദക്ഷിണ കന്നഡ (ഡികെ) പോലീസ് സൂപ്രണ്ട് (എസ്പി) ഋഷികേശ് സോനവാനെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) പ്രോഗ്രാം ആരംഭിച്ചു. വിട്ടൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മാഞ്ചിയിലുള്ള കോൾനാട് ഗവൺമെന്റ് ഹൈസ്‌കൂളിൽ “നാം സേവിക്കാൻ പഠിക്കുന്നു” എന്ന മുദ്രാവാക്യവുമായിട്ടാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) പ്രോഗ്രാം ആരംഭിച്ചത്. ജില്ലയിലാകെ 17 സ്കൂളുകളിൽ എസ്പിസി പരിപാടി ആരംഭിച്ചതായി എസ്പി പറഞ്ഞു. എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെയാണ് പരിപാടിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. വകുപ്പിലെ വിദഗ്ധർ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും രാജ്യത്തെ നിയമത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുകയും…

Read More

വിദ്യാർത്ഥിനികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു, അധ്യാപകൻ അറസ്റ്റിൽ

ബെംഗളൂരു: ക്ലാസെടുക്കുന്നതിനിടെ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ. വിദ്യാർത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ 54കാരനായ അഞ്ജനപ്പയെയാണ് പോലീസ് പിടികൂടിയത്. പതിനഞ്ചോളം വിദ്യാർത്ഥികളെ ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സ്‌കൂളിലെ ഫിസിക്കൽ ട്രെയ്‌നിംഗ് അദ്ധ്യാപകനാണ് ഇയാൾ. ക്ലാസിനിടെയും മറ്റും ഇയാൾ കുട്ടികളെ ചുംബിക്കുമായിരുന്നു. കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. ഇക്കാര്യം സ്‌കൂൾ അധികൃതർ അറിയിക്കരുതെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടികളുടെ പരാതിയിൽ പറയുന്നു. തുടർന്ന് പത്തോളം കുട്ടികൾ ഇത് രക്ഷിതാക്കളെ അറിയിച്ചു. മാതാപിതാക്കളാണ് അദ്ധ്യാപകനെതിരെ പരാതി നൽകിയത്. മൂന്ന് മാസത്തോളമായി ഇയാൾ…

Read More

100% ഫലം ലഭിച്ചാൽ ബി ബി എം പി സ്കൂൾ ഹെഡ്മാസ്റ്റർമാർക്ക് വിദേശയാത്രകൾ പാരിതോഷികം

ബെംഗളൂരു: ബിബിഎംപിയുടെ കീഴിലുള്ള സ്‌കൂളുകളിലെ അധ്യാപകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, 100% വിജയം നേടുന്ന സ്‌കൂളുകളിലെ പ്രധാനാധ്യാപകരെ വിദ്യാഭ്യാസ പര്യടനത്തിൽ വിദേശരാജ്യങ്ങളിലേക്ക് പറത്താൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. ഈ നിർദ്ദേശം ഫലങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള പരീക്ഷിച്ചുനോക്കിയ ഒരു രീതിയാണെന്ന് പറയപ്പെടുന്നു. പരിപാടി പ്രഖ്യാപിച്ച് ഒരു വർഷത്തിനുള്ളിൽ ഏതാണ്ട് 70 മുതൽ 80 വരെ സ്‌കൂളുകൾ 100 ശതമാനം വിജയം നേടിയ ബല്ലാരിയിലും സമാനമായ ഒരു മാതൃകയാണ് നടപ്പാക്കിയതെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) സ്‌പെഷ്യൽ കമ്മീഷണർ (വിദ്യാഭ്യാസം) ഡോ. വി രാമപ്രസാത് മനോഹർ പറഞ്ഞു. തനതായ…

Read More

സർക്കാർ സ്കൂളുകളിലെ അരിയും പരിപ്പും മോഷ്ടിച്ച പ്രതികളെ പൊലീസ് പിടികൂടി

school dal rice lunch

വിജയപുര: സർക്കാർ സ്‌കൂളുകളിൽ നിന്ന് അരിയും പരിപ്പും കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന മോഷ്‌ടാക്കളെ വിജയപുര പോലീസ് പിടികൂടി. അരിയും പരിപ്പും കാണാനില്ലെന്ന് പരാതിയുള്ള സർക്കാർ സ്‌കൂളുകൾക്ക് ഏത് വലിയ ആശ്വാസമായ വാർത്തയായിരുന്നു. സർക്കാർ സ്‌കൂളുകൾഉച്ചഭക്ഷണ പദ്ധതി പ്രകാരം സർക്കാർ വിതരണം ചെയ്യുന്ന അരിയും പരിപ്പും മറ്റ് സാധനങ്ങളുമാണ് ഇവർ മോഷ്ടിച്ചിരുന്നത്. അരിയും പരിപ്പും മറ്റ് ഭക്ഷണസാധനങ്ങളും മോഷണം പോയതായി പല ഗ്രാമീണ സ്‌കൂളുകളും പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. പ്രതികളിൽ നിന്ന് മോഷ്ടിച്ച അരിയും പരിപ്പും വാങ്ങുകയായിരുന്ന രണ്ട് വ്യാപാരികൾ ഉൾപ്പെടെ എട്ട് പേരെ ശനിയാഴ്ച അറസ്റ്റ്…

Read More

ഒക്ടോബർ 3 ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി നല്‍കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. നവവരാത്രിയോട് അനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Read More

സ്കൂൾ ബാഗുകളുടെ ഭാരം; സംസ്ഥാനത്തിനും റൂപ്‌സഎയ്ക്കും കർണാടക ഹൈക്കോടതി നോട്ടീസ്

ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള പ്രൈമറി സ്കൂളുകളുടെ വിദ്യാർഥികൾ കൊണ്ടുപോകുന്ന സ്‌കൂൾ ബാഗുകളുടെ ഭാരം കുറക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ കർണാടക ഹൈക്കോടതി പ്രൈമറി സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും അംഗീകൃത അൺ എയ്ഡഡ് പ്രൈവറ്റ് സ്‌കൂൾ അസോസിയേഷനും (റൂപ്‌സ – RUPSA) നോട്ടീസ് അയച്ചു. പ്രൈമറി സ്‌കൂൾ കുട്ടികൾ കൊണ്ടുപോകുന്ന സ്‌കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് തയ്യാറാക്കിയ ബാഗ്-2020′ സ്‌കൂൾ സംബന്ധിച്ച നയം ശരിയായ രീതിയിൽ നടപ്പാക്കാൻ സംസ്ഥാനത്തിനും റുപ്‌എസ്‌എയ്ക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ എൽ…

Read More
Click Here to Follow Us