ബെംഗളൂരു: റെയില്‍വേ സ്റ്റേഷനുകളില്‍ സമാനമായ രീതിയില്‍ മൃതദേഹം തള്ളിയ സംഭവവുമായി ബന്ധപ്പെട്ട് 3 പേർ പിടിയിൽ. തിങ്കളാഴ്ച രാത്രി എസ്‍എംവിടി സ്റ്റേഷന് മുന്നില്‍ മൃതദേഹം ഉപേക്ഷിച്ച് കടന്ന മൂന്ന് പേരെ പോലീസ് പിടികൂടിയെന്നാണ് സൂചന. തിങ്കളാഴ്ച രാത്രി എട്ടരയോടെ ബെംഗളുരു എസ്‍എംവിടി സ്റ്റേഷന് മുന്നില്‍ ഓട്ടോയില്‍ വന്ന മൂന്ന് പേര്‍ ചേര്‍ന്ന് ഉപേക്ഷിച്ചത് ഉത്തര്‍പ്രദേശ് സ്വദേശിനിയുടെ മൃതദേഹമാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള മൂന്ന് പേരും ബിഹാര്‍ സ്വദേശികളാണ്. കേസുമായി ബന്ധമുള്ള മറ്റ് രണ്ട് പേര്‍ കൂടിയുണ്ട്. അവര്‍ ഒളിവിലാണെന്നും പോലീസ്…
Read MoreTag: railway station
നഗരത്തെ ഭീതിയിലാഴ്ത്തി സീരിയൽ കില്ലർ, 3 കൊലപാതകങ്ങൾക്ക് പിന്നിലും സീരിയൽ കില്ലറോ??
ബെംഗളൂരു: നഗരത്തെ ഞെട്ടിച്ച് വീണ്ടും വീപ്പയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. തിങ്കളാഴ്ച രാവിലെ ബയ്യപ്പനഹള്ളി എം.വിശേശ്വരയ്യ ടെർമിനൽ സ്റ്റേഷനിലാണ് വീപ്പയിൽ മൃതദേഹം കണ്ടെത്തിയത്. തുണി കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഏകദേശം 31 നും 35 നും ഇടയിൽ പ്രായം തോന്നുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച മൂന്നു പേർ ചേർന്ന് ഓട്ടോറിക്ഷയിൽ സ്റ്റേഷൻ കവാടത്തിന് സമീപം വീപ്പ കൊണ്ടിറക്കുന്ന ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. ട്രെയിനിലാണ് മൃതദേഹം എത്തിച്ചതെന്ന് ജില്ലാ പോലീസ് മേധാവി ഡോ.സൗമ്യലത അറിയിച്ചു.…
Read Moreബെംഗളൂരു- എറണാകുളം ഇന്റർസിറ്റി വഴി തിരിച്ചുവിടും
ബെംഗളൂരു: കെ.എസ്.ആർ ബെംഗളൂരു-എറണാകുളം-കെ.എസ്.ആർ ബെംഗളൂരു ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വഴി തിരിച്ചുവിടുമെന്ന് ദക്ഷിണ പശ്ചിമ വിമാനത്താവളം അറിയിച്ചു. ബെംഗളൂരു – ഹൊസൂർ പാതയിൽ നവീകരണപ്രവൃത്തി നടക്കുന്നതിനാൽ ഈ മാറ്റം. കെ.എസ്.ആർ ബംഗളൂരു റെയിൽവേ സ്റ്റേഷനിൽനിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന ട്രെയിൻ പതിവ് ഷെഡ്യൂൾ പ്രകാരമുള്ള കാർമലാരം, ഹൊസൂർ, ധർമപുരി തുടങ്ങിയ സ്റ്റോപ്പുകൾ ഒഴിവാക്കും. ഹൊസൂർ-സേലം പാതക്കുപകരം കെ.ആർ പുരം- ബംഗാർപേട്ട്- സേലം പാതയിലൂടെയാണ് സർവിസ് നടത്തുക. ബംഗളൂരു കന്റോൺമെന്റ് കഴിഞ്ഞാൽ പിന്നീട് സേലത്തു സ്റ്റോപ്പുണ്ടാവുകയുള്ളൂ എന്ന് അറിയിച്ചു.
Read Moreറെയിൽവേ ട്രാക്കിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അമ്മയും മകനും
ബെംഗളൂരു: റെയില്‍പാളത്തിലൂടെ അതിവേഗത്തില്‍ ട്രെയിന്‍ കടന്നുപോകുന്നതിനിടെ ട്രാക്കിൽ നിന്നും അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു .കാലബുര്‍ഗി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇരുവര്‍ക്കും കയറാനുള്ള ട്രെയിന്‍ നിര്‍ത്തുന്ന പ്ലാറ്റ്‌ഫോമിലേക്ക് എളുപ്പത്തിലെത്താനാണ് ട്രാക്ക് മുറിച്ചുകടന്നത്. എന്നാല്‍, പാളത്തില്‍നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിന് മുമ്പ് ട്രെയിന്‍ വന്നു. ട്രെയിന്‍ കടന്നുപോകുന്നതുവരെ പാളത്തിനും പ്ലാറ്റ്ഫോമിനും ഇടയില്‍ ചുരുണ്ടിരിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. ട്രെയിന്‍ കടന്നുപോകുന്നതുവരെ പരസ്പരം മുറുകെപ്പിടിച്ചിരിക്കുന്ന അമ്മയുടേയും മകന്റേയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. ട്രെയിന്‍ കടന്നുപോകുന്നതുവരെ ശ്വാസമടക്കി നിന്ന ഒരുവലിയ സംഘം യാത്രക്കാര്‍ക്ക് ഇരുവരും അദ്ഭുതകരമായി രക്ഷപ്പെട്ടതോടെ ആശ്വാസമായി.
Read Moreമാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് റെയിൽവേ സ്റ്റേഷനിൽ പ്രവേശനം നിഷേധിച്ചു
ബെംഗളൂരു: ഗൊല്ലഹള്ളി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ഭിന്നശേഷിക്കാരായ കുട്ടികളെയും അവരുടെ പരിചാരകരെയും റെയിൽവേ ഉദ്യോഗസ്ഥൻ അപമാനിച്ചതായി ആരോപണം. സ്റ്റേഷൻ മാനേജരുടെ ഭീഷണിയുടെ വീഡിയോ വൈറലായതോടെ ഭിന്നശേഷിക്കാരോടുള്ള ഉദ്യോഗസ്ഥരുടെ വിവേചനം വെളിപ്പെട്ടു. മാനസിക വൈകല്യമുള്ളവരെ പരിചരിക്കുന്ന എൻ ജി ഒ സ്നേഹധാര ഫൗണ്ടേഷനാണ് ഒമ്പത് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളും മറ്റ് 13 പേരും ഗൊല്ലഹള്ളിയിലേക്ക് യാത്ര സംഘടിപ്പിച്ചത്. എന്നാൽ ഉദ്യോഗസ്ഥർ ഇവർക്ക് പ്ലാറ്റ്‌ഫോം ടിക്കറ്റ് നിഷേധിച്ചു. എന്തുകൊണ്ടാണ് പ്ലാറ്റ്‌ഫോം ടിക്കറ്റ് നിഷേധിച്ചതെന്ന് അന്വേഷിക്കാൻ പോയ എൻ ജി ഒ സ്ഥാപകയായ ഗീതാഞ്ജലി സാരംഗനോട് കുട്ടികളെ…
Read Moreകൺട്രോൺമെന്റ് റയിൽവേ സ്റ്റേഷൻ നവീകരണം 2024 ഓടെ പൂർത്തിയാകും
ബെംഗളൂരു: നൂതന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി കന്റോൺമെന്റ് പുതിയ സ്റ്റേഷൻ നവീകരണം 2024 ഫെബ്രുവരിയോടെ പൂർത്തിയാകുമെന്ന് ദക്ഷിണ – പശ്ചിമ റെയിൽവേ. 442 കോടി രൂപയുടെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായി പി ആർ ഒ അനീഷ് ഹെജ്ഡേ അറിയിച്ചു. നിലവിൽ 4 ഫ്ലാറ്റ്ഫോമുകൾ ഉള്ളത് 6 ആക്കി ഉയർത്തും. ഇതോടെ കൂടുതൽ ട്രെയിൻ സർവീസുകൾ ഇവിടെ നിന്നും ആരംഭിക്കും. 5000 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള എ സി ടെർമിനൽ, മൾട്ടി ലെവൽ കാർ പാർക്കിംഗ്, മഴവെള്ള സംഭരണി, മലിന ജല സംസ്കരണ പ്ലാന്റ്…
Read Moreഫൈവ് സ്റ്റാർ ഈറ്റ് റൈറ്റ് അംഗീകാരം കെഎസ്ആർ റെയിൽവേ സ്റ്റേഷന്
ബെംഗളൂരു: ഫൈവ് സ്റ്റാർ ഈറ്റ് റൈറ്റ് അംഗീകാരം കെഎസ്ആർ റെയിൽവേ സ്റ്റേഷൻ കരസ്ഥമാക്കി. ഗുണനിലവാരമുള്ള ഭക്ഷണം നൽകുന്നതിന് ദക്ഷിണ പശ്ചിമ റയിൽവേയുടെ കീഴിലുള്ള സ്റ്റേഷന് ഇത് ആദ്യമായാണ് ഫൈവ് സ്റ്റാർ പദവി ലഭിക്കുന്നത്. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഏജൻസിയാണ് റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷ്യഗുണനിലവാരം പരിശോധിക്കുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരം മാത്രമല്ല ശുചീകരണം, മാലിന്യ സംസ്കരണം എന്നിവ കൂടെ പരിഗണിച്ചാണ് സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് ചീഫ് മെഡിക്കൽ സുപ്രണ്ട് ഡോ. ശോഭ ജഗനാഥ് പറഞ്ഞു. സ്റ്റേഷനിലെ 40 ഭക്ഷണശാലകളിൽ നടത്തിയ പരിശോധനയ്ക്ക് ഒടുവിൽ…
Read Moreഎയർപോർട്ട് സജ്ജീകരണത്തോടെയുള്ള റെയിൽവേ സ്റ്റേഷൻ ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും
ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ വിമാനത്താവളം പോലുള്ള ട്രെയിൻ സ്റ്റേഷൻ ഇന്ന് രാത്രി മുതൽ പ്രവർത്തനം ആരംഭിക്കും. ഒരു വർഷത്തിലേറെയായി നിർമ്മാണം പൂർത്തിയായി ഉദ്ഘാടനത്തിനായി തയ്യാറായി നിൽക്കുകയായിരുന്നു സ്റ്റേഷൻ. പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി തെക്ക് പശ്ചിമ മൂന്ന് ജോഡി ദീർഘദൂര ട്രയിനുകൾ ബാനസവാടി സ്റ്റേഷനിലേക്ക് സർ എംവി ടെർമിനലിലേക്ക് മാറ്റി.
Read Moreനീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നും പുറത്ത് ഇറങ്ങി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബെംഗളൂരു: ഉഡുപ്പി ഇന്ദ്രാലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ കാല്‍തെന്നിയ എഴുപതുകാരന്‍ തെറിച്ചുവീഴാതിരിക്കാന്‍ ബോഗിയുടെ പ്രവേശനകവാടത്തിലെ ഇരുമ്പ് പിടിയില്‍ തൂങ്ങിപ്പിടിച്ചു. ഒടുവില്‍ വയോധികനെ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. പെര്‍ഡൂര്‍ സ്വദേശിയായ കുട്ടി കുണ്ടാര്‍ (70) മുംബൈയിലേക്കുള്ള മകളെ യാത്രയാക്കാന്‍ ഇന്ദ്രാലിയിലെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു. ബാഗുകള്‍ ട്രെയിനിന് അകത്തുവെച്ച ശേഷം ഇറങ്ങുമ്പോൾ ട്രെയിന്‍ നീങ്ങിത്തുടങ്ങി. കുണ്ടാര്‍ വീഴാതിരിക്കാന്‍ ബോഗിയുടെ പ്രവേശന കവാടത്തിലെ നീളമുള്ള ഇരുമ്പ് പിടിയില്‍ മുറുകെ പിടിച്ചു. 30 മീറ്ററോളം ദൂരത്തേക്ക് കുട്ടി കുണ്ടാര്‍ കമ്പിയിൽ തൂങ്ങി പിടിച്ച്…
Read Moreഒരു സ്റ്റേഷൻ ഒരു ഉത്പന്നം, മംഗളൂരു സ്റ്റേഷനിൽ ഇനി മൈസൂർ സാൻഡൽ
ബെംഗളൂരു: ഒരു സ്റ്റേഷൻ ഒരു ഉത്പന്നം പദ്ധതിയുടെ ഭാഗമായി മൈസൂരു റെയിൽവേ സ്റ്റേഷനിൽ മൈസൂരു സാൻഡൽ ഉത്പന്നങ്ങളുടെ സ്റ്റാൾ പ്രവർത്തനം തുടങ്ങി. സോപ്, ഡിറ്റർജന്റ് ഉൾപ്പെടെയുള്ള എല്ലാ ഉത്പന്നങ്ങളും ഇനി സ്റ്റേഷനിൽ ലഭ്യമാവും. കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ് കോർപറേഷൻ ആണ് റെയിൽവേ സ്റ്റേഷനിൽ സ്റ്റാൾ ആരംഭിച്ചത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് കെഎസ്ആർ റയിൽവേ സ്റ്റേഷനിൽ ചനപട്ടണ കളിപ്പാട്ടങ്ങളുടെ സ്റ്റാൾ പ്രവർത്തനം ആരംഭിച്ചിരുന്നു.
Read More