ബെംഗളൂരു: ട്രെയിൻ ടിക്കറ്റ് പരിശോധകൻ എന്ന വ്യാജേന യാത്രക്കാരിൽ നിന്നും പണം തട്ടിയിരുന്ന യുവാവ് പിടിയിൽ. ബെംഗളൂരു- മൈസൂരു ടിപ്പു എക്സ്പ്രസിൽ നിന്നാണ് വ്യാജ ടിടിഇ ചമഞ്ഞു നടന്നയാളെ പിടികൂടിയത്. രാമനഗര കനകപുര സ്വദേശി മല്ലേശ് ആണ് പിടിയിലായത്. കഴിഞ്ഞ 6 മാസത്തോളം ദക്ഷിണ പശ്ചിമ റയിൽവേയുടെ കീഴിലുള്ള വിവിധ ട്രെയിനുകളിൽ ടിടിഇ ആയി എത്തി ഇയാൾ യാത്രക്കാരിൽ നിന്നും 70000 രൂപയോളം പിരിച്ചെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. ജൂൺ 23 ന് മൈസൂരു – അജ്മീർ എക്സ്പ്രസിൽ കുടുംബസമേതം യാത്ര ചെയ്ത 7 പേരുടെ…
Read MoreTag: Musuru
ഒരു സ്റ്റേഷൻ ഒരു ഉത്പന്നം, മംഗളൂരു സ്റ്റേഷനിൽ ഇനി മൈസൂർ സാൻഡൽ
ബെംഗളൂരു: ഒരു സ്റ്റേഷൻ ഒരു ഉത്പന്നം പദ്ധതിയുടെ ഭാഗമായി മൈസൂരു റെയിൽവേ സ്റ്റേഷനിൽ മൈസൂരു സാൻഡൽ ഉത്പന്നങ്ങളുടെ സ്റ്റാൾ പ്രവർത്തനം തുടങ്ങി. സോപ്, ഡിറ്റർജന്റ് ഉൾപ്പെടെയുള്ള എല്ലാ ഉത്പന്നങ്ങളും ഇനി സ്റ്റേഷനിൽ ലഭ്യമാവും. കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ് കോർപറേഷൻ ആണ് റെയിൽവേ സ്റ്റേഷനിൽ സ്റ്റാൾ ആരംഭിച്ചത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് കെഎസ്ആർ റയിൽവേ സ്റ്റേഷനിൽ ചനപട്ടണ കളിപ്പാട്ടങ്ങളുടെ സ്റ്റാൾ പ്രവർത്തനം ആരംഭിച്ചിരുന്നു.
Read More