വ്യാജ ടിടിഇ മൈസൂരുവിൽ പിടിയിൽ

ബെംഗളൂരു: ട്രെയിൻ ടിക്കറ്റ് പരിശോധകൻ എന്ന വ്യാജേന യാത്രക്കാരിൽ നിന്നും പണം തട്ടിയിരുന്ന യുവാവ് പിടിയിൽ. ബെംഗളൂരു- മൈസൂരു ടിപ്പു എക്സ്പ്രസിൽ നിന്നാണ് വ്യാജ ടിടിഇ ചമഞ്ഞു നടന്നയാളെ പിടികൂടിയത്. രാമനഗര കനകപുര സ്വദേശി മല്ലേശ് ആണ് പിടിയിലായത്.

കഴിഞ്ഞ 6 മാസത്തോളം ദക്ഷിണ പശ്ചിമ റയിൽവേയുടെ കീഴിലുള്ള വിവിധ ട്രെയിനുകളിൽ ടിടിഇ ആയി എത്തി ഇയാൾ യാത്രക്കാരിൽ നിന്നും 70000 രൂപയോളം പിരിച്ചെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി.

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

ജൂൺ 23 ന് മൈസൂരു – അജ്മീർ എക്സ്പ്രസിൽ കുടുംബസമേതം യാത്ര ചെയ്ത 7 പേരുടെ ടിക്കറ്റിൽ കൃത്രിമം ഉണ്ടെന്ന് പറഞ്ഞ് മല്ലേശ് ഇവരിൽ നിന്ന് 7000 രൂപ ഈടാക്കിയിരുന്നു. എന്നാൽ പിഴയുടെ രസീത് ലഭിക്കാത്തതിനാൽ സംശയം തോന്നി ഇവർ അന്ന് റെയിൽവെ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് അതേ ട്രെയിനിൽ ഉണ്ടായിരുന്ന യഥാർത്ഥ ടിടിഇ സസ്പെൻഡ് ചെയ്തിരുന്നു.

തിരിച്ചറിയൽ കാർഡും യൂണിഫോമും ധരിച്ചെത്തിയ മല്ലേശ്‌ വോകിടോകി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ട ഡെപ്യൂട്ടി ചീഫ് ടിക്കറ്റ് എക്സാമിനർ പി. ചേതൻ, എ സി മെക്കാനിക്ക് രവി എന്നിവർ ചേർന്നാണ് വ്യാജനെ പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
[masterslider id="10"]

Related posts