ബെംഗളൂരുവിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന ലഹരി വസ്തുക്കൾ പിടികൂടി

ബെംഗളൂരു:  കാറിൽ കടത്തുകയായിരുന്ന സിന്തറ്റിക്ക് മയക്കുമരുന്നും കഞ്ചാവുമായി നാല് യുവാക്കൾ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ. അതീവമാരക മയക്കുമരുന്നായ മെത്താഫിറ്റാമിൻ 11 ഗ്രാമും 250 ഗ്രാം കഞ്ചാവുമാണ് ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്. ബെംഗളൂരുവിൽ നിന്നും ഫോക്സ് വാഗൺ കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ അതിർത്തിയിൽ എക്സൈസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ ഇന്നലെ പുലർച്ചെയാണ് യുവാക്കൾ കുടുങ്ങിയത്. ന്യൂ മാഹിഅഴിയൂർ സ്വദേശി എം ഷഹീദ്, ചൊക്ലി സ്വദേശി മുസമ്മിൽ,താഴെ പൂക്കോം സ്വദേശി ബൈത്തുൽ ഔലാദി സികെ അഫ്സൽ, തില്ലങ്കേരി കാവുംപടി സ്വദേശി ചെക്യാട്ട് ഹൗസിൽ സി.അഫ്സൽ എന്നിവരെയാണ് പോലീസ്  പിടികൂടിയത്.…

Read More

വസ്തു വിൽപ്പന, 2 സബ് രജിസ്റ്റാർ ഉൾപ്പെടെ 6 പേർക്കെതിരെ കേസ്

ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2018-ൽ താൽക്കാലികമായി കണ്ടുകെട്ടിയ തുണ്ട് ഭൂമി വിറ്റെന്നാരോപിച്ച് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ രണ്ട് പ്രതികൾ, രണ്ട് സബ് രജിസ്ട്രാർമാർ, രണ്ട് വസ്തു വാങ്ങിയവർ എന്നിവർക്കെതിരെ കെആർ പുരം പോലീസ് കേസെടുത്തു. ഇഡി അസിസ്റ്റന്റ് ഡയറക്ടർ റിതേഷ് കുമാറിന്റെ പരാതിയിൽ ആണ് പോലീസ് കേസ് എടുത്തത്. ജോൺ മൈക്കിൾ, ഭാര്യ മഞ്ജുള മൈക്കിൾ എന്നിവർക്കെതിരെ 2011 ൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2018 ൽ കെആർപുരത്തിനടുത്തുള്ള ദാമ്പതികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. ഈ ഭൂമി വിൽക്കാനോ കൈമാറ്റം ചെയ്യനോ…

Read More

‘ഖുർആൻ പാരായണം ചെയ്യുന്നവർ തീവ്രവാദികൾ’ വിദ്വേഷ പ്രസംഗത്തിൽ കേസെടുത്ത് പോലീസ്

ബെംഗളൂരു: വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദുത്വ നേതാവിനെതിരെ കേസെടുത്ത് പോലീസ്. ഹിന്ദു ജാഗരണ്‍ വേദികെ എന്ന സംഘടനയുടെ കര്‍ണാടക സ്റ്റേറ്റ് കണ്‍വീനറായ കേശവ് മൂര്‍ത്തിക്കെതിരെയാണ് കോലാര്‍ പൊലീസ് കേസെടുത്തത്. അഞ്ജുമാനെ ഇസ്‌ലാമിയ എന്ന സംഘടനയുടെ പ്രസിഡന്റ് സമീര്‍ അഹമ്മദിന്റെ പരാതിയിലാണ് കേസെടുത്തത്. ഉദയ്പൂരില്‍ കന്‍ഹയ്യ ലാല്‍ കൊല്ലപ്പെട്ടതിനെതിരെ നടത്തിയ പ്രതിഷേധ സംഗമത്തിലാണ് കേശവ് മൂര്‍ത്തി വിവാദ പ്രസംഗം നടത്തിയത്. ”ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരും അത് പിന്തുടരുന്നവരും തീവ്രവാദികളാണ്” എന്ന് കേശവ് മൂര്‍ത്തി പ്രസംഗിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഐപിസി 153എ (രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തല്‍),…

Read More

ഗൗരി ലങ്കേഷ് വധം ; എയർഗൺ പ്രതിയ്ക്ക് വിറ്റെന്ന് കടയുടമയുടെ മൊഴി

ബെംഗളൂരു: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ മൈസൂരുവിലെ എയർഗൺ വിതരണം ചെയ്യുന്ന കടയുടമ സയ്യിദ് ഷബീറിനെ വിസ്തരിച്ചു. കേസിലെ പ്രതിയായ കെ. ടി നവീൻ കുമാറിന് എയർഗൺ വിറ്റതായി ഷബീർ മൊഴി നൽകി. കേസിലെ മറ്റൊരു കൃഷ്ണ കുമാറിനെയും ഇതുമായി ബന്ധപ്പെട്ട് വിസ്തരിച്ചു. 2017 സെപ്റ്റംബർ 5 ആണ് രാജരാജേശ്വരി നഗരത്തിലെ വസതിക്ക് മുന്നിൽ ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചു വീണത്.

Read More

അഞ്ചാം ക്ലാസുകാരി ക്ലാസ്സ്‌ കട്ടാക്കി സിനിമയ്ക്ക് പോയത് മുയലിനെ വിറ്റു കിട്ടിയ കാശുമായി എത്തിയ സുഹൃത്തിനൊപ്പം

കണ്ണൂർ : കാണാതായ അഞ്ചാം ക്ലാസുകാരി തിരുവനന്തപുരത്തുകാരനായ കൂട്ടുകാരനൊപ്പം സിനിമ കാണാൻ പോയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കണ്ണൂരിലെ ഒരു പ്രമുഖ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിനൊപ്പം ക്ലാസ്സ്‌ കട്ട് ചെയ്തു  സിനിമ കാണാൻ പോയത്. മുയലിനെ വിറ്റ പൈസ കിട്ടിയെന്നും കാണാൻ വരുമെന്നും നേരത്തെ കൗമാരക്കാരൻ കുട്ടിക്ക്  മെസേജ് അയച്ചിരുന്നു. കൈനീട്ടം കിട്ടിയ പണവും, വീട്ടിൽ നിന്ന് പലപ്പോഴായി ലഭിച്ച തുകയും ഉൾപ്പടെ മൂവായിരത്തോളം രൂപ പതിനാറുകാരന്റെ കൈവശമുണ്ടായിരുന്നു. തുടർന്ന് കെ എസ് ആർ ടി സി ബസിൽ…

Read More

വീട്ടിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥിനിക്ക് നേരെ പീഡന ശ്രമം 

ബെംഗളൂരു: നഴ്‌സിംഗ് വിദ്യാർത്ഥിനിയെ വാടകവീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ 22 കാരൻ അറസ്റ്റിൽ. ഈജിപുരയിൽ താമസിക്കുന്ന പശ്ചിമ ബംഗാളിൽ നിന്നുള്ള മസൂറൽ ഷെയ്‌ക്കാണ് പോലീസ് പിടിയിലായത് . മിസോറം സ്വദേശിയായ നഴ്‌സിംഗ് വിദ്യാർത്ഥിനിയായ 22കാരിയാണ് പീഡനത്തിനിരയായത്.  കഴിഞ്ഞ ഏപ്രിൽ മുതൽ കൂട്ടുകാർക്കൊപ്പം വാടകവീട്ടിലാണ് പെൺകുട്ടി താമസിക്കുന്നത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ശേഷം ആരോ വാതിലിൽ മുട്ടി കോളിംഗ് ബെൽ അടിക്കുന്നത് കേട്ടപ്പോൾ വിദ്യാർത്ഥി ഉറക്കത്തിൽ നിന്നും ഉണർന്ന് വാതിൽ തുറന്നു. ഉടൻ  തന്നെ അകത്തേക്ക് അതിക്രമിച്ച് കടന്ന ഷൈക്ക് അവളെ ലൈംഗികമായി…

Read More

കർണാടക പോലീസിന്റെ തെളിവെടുപ്പിനിടെ പ്രതി ചാടിപ്പോയി

തിരുവനന്തപുരം : കർണാടക പോലീസ് തെളിവെടുപ്പിനായി തിരുവനന്തപുരം  തമ്പാനൂരിൽ  കൊണ്ട് വന്ന പ്രതി  തെളിവെടുപ്പിനിടെ ഓടിപ്പോയി. വലിയതുറ സ്വദേശി വിനോദ് ആണ് പോലീസിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടത്. ബെംഗളൂരു പോലീസിന്റെ കയ്യിൽ നിന്നുമാണ് മോഷണ കേസ് പ്രതി ഓടി രക്ഷപ്പെട്ടത്. ബെംഗളൂരുവിലെ ഒരു സ്വർണ കവർച്ച കേസുമായി ബന്ധപ്പെട്ട് ജൂൺ 27 നാണ് വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ 1 മണിക്ക് തിരുവനന്തപുരത്ത് തെളിവെടുപ്പിനായി വന്ന പ്രതി രാവിലെ 8 മണിക്ക് താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഹെന്നൂർ പോലീസിന്റെ…

Read More

നിത്യാനന്ദയുടെ ആശ്രമത്തിൽ നിന്നും മകളെ തിരികെ വേണം, പിതാവ് പോലീസ് സഹായം തേടി 

ബെംഗളൂരു: സ്വയം പ്രഖ്യാപിത ആൾദൈവവും വിവാദനായകനുമായ നിത്യാനന്ദയുടെ ആശ്രമത്തിൽ നിന്ന് തിരികെ വരാൻ കൂട്ടാക്കാത്ത മകളെ രക്ഷിക്കണമെന്നാവശ്യവുമായി പിതാവ് പോലീസ് സ്റ്റേഷനിലെത്തി. കർണാടക മൈസൂർ റോഡിലെ ആർ ആർ നഗർ സ്വദേശി ശ്രീ നാഗേഷാണ് തിരുവണ്ണാമലൈ റൂറൽ പോലീസിൽ പരാതി നൽകിയത്. ഇളയമകൾ 22 വയസുകാരിയായ വറുദുനിയെ മോചിപ്പിക്കാൻ ഇടപെടാൻ ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.  നാഗേഷും ഭാര്യ മാലയും രണ്ട്  പെൺകുട്ടികളും തിരുവണ്ണാമലയിലെ നിത്യാനന്ദ ആശ്രമം സന്ദർശിച്ചിരുന്നു. നാഗേഷും ഭാര്യയും മൂത്തമകൾ വൈഷ്ണവിയും തിരികെ വന്നെങ്കിലും വറുദുനി തിരികെപ്പോരാൻ കൂട്ടാക്കിയിരുന്നില്ല. മക്കളെ തങ്ങൾക്കൊപ്പം അയക്കണമെന്ന്…

Read More

ദളിത് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു, 20 പേർ പോലീസ് കസ്റ്റഡിയിൽ

ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ ദളിത് യുവാവിനെ മുൻന്നോക്ക ജാതിക്കാർ ഇലക്‌ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു. മുന്നോക്ക  വിഭാഗത്തിലെ യുവാവിൻറെ മരണത്തിൽ പങ്കുള്ളതായി ആരോപിച്ചായിരുന്നു മർദ്ദനം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ ഇരുപത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം ആരംഭിച്ചു. ബെല്ലാരി സ്വദേശി മയണ്ണയെ ആണ് മുന്നോക്ക വിഭാഗക്കാർ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയത്. സ്ഥലത്തെ ദളിത് കോളനി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു മർദ്ദനം. ബെല്ലാരി സന്തൂർ മേഖലയിലെ ദളിത് കുടുംബങ്ങളുടെ വീട് പൊളിച്ചുമാറ്റി മറ്റൊരു ഇടത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു.…

Read More

സംഘർഷത്തിനിടെ കൊല, 2 പേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ ചിക്കമുദ്ദേനഹള്ളി ഗ്രാമത്തിൽ വഴക്കിനിടെ 65 കാരിയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ ദൊഡ്ഡബല്ലാപൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ സഹോദരങ്ങൾ ആണ്. സംഘർഷത്തിനിടെ ഗംഗമ്മയാണ് മരിച്ചത്. ആക്രമണത്തിൽ മകൻ വിജയകുമാറിന് നിസാര പരിക്കേറ്റു. സുധാകർ ജ്യേഷ്ഠൻ മാരുതി എന്നിവരാണ് പ്രതികൾ. സുധാകറും കുടുംബാംഗങ്ങളും  അവരുടെ ഗ്രാമത്തിലെ സർക്കാർ പദ്ധതികളുടെ സബ്‌ കോൺടാക്ട് എടുത്തിട്ടുള്ളതായി പ്രഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. എം.ജി.എൻ.ആർ.ഐ.ജി.എയുടെ കീഴിലുള്ള പ്രവൃത്തികളിൽ കുടുംബം ക്രമക്കേട് നടത്തിയതായി വിജയകുമാർ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം സുധാകരും മാരുതിയും അവരുടെ…

Read More
Click Here to Follow Us