‘ഖുർആൻ പാരായണം ചെയ്യുന്നവർ തീവ്രവാദികൾ’ വിദ്വേഷ പ്രസംഗത്തിൽ കേസെടുത്ത് പോലീസ്

ബെംഗളൂരു: വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദുത്വ നേതാവിനെതിരെ കേസെടുത്ത് പോലീസ്. ഹിന്ദു ജാഗരണ്‍ വേദികെ എന്ന സംഘടനയുടെ കര്‍ണാടക സ്റ്റേറ്റ് കണ്‍വീനറായ കേശവ് മൂര്‍ത്തിക്കെതിരെയാണ് കോലാര്‍ പൊലീസ് കേസെടുത്തത്.

അഞ്ജുമാനെ ഇസ്‌ലാമിയ എന്ന സംഘടനയുടെ പ്രസിഡന്റ് സമീര്‍ അഹമ്മദിന്റെ പരാതിയിലാണ് കേസെടുത്തത്.

ഉദയ്പൂരില്‍ കന്‍ഹയ്യ ലാല്‍ കൊല്ലപ്പെട്ടതിനെതിരെ നടത്തിയ പ്രതിഷേധ സംഗമത്തിലാണ് കേശവ് മൂര്‍ത്തി വിവാദ പ്രസംഗം നടത്തിയത്. ”ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരും അത് പിന്തുടരുന്നവരും തീവ്രവാദികളാണ്” എന്ന് കേശവ് മൂര്‍ത്തി പ്രസംഗിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

ഐപിസി 153എ (രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തല്‍), 153ബി (കലാപത്തിന് പ്രേരിപ്പിക്കല്‍), 295എ (മതവികാരം വ്രണപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രേഖപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts