രഹനേഷ് തിളങ്ങി , നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നു ആദ്യ വിജയം

ഡൽഹി ഡൈനാമോസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു സീസണിലെ ആദ്യ ജയം.
ഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഇന്നത്തെ മത്സരത്തിൽ ആദ്യ പകുതി പൂർണ്ണമായും നോർത്ത് ഈസ്റ്റ് യുണൈറ്റഡിൻ്റ വരുതിയിലായിരുന്നു, മാർസിഞ്ഞോയും ഡാനിലോ ലോപ്പസുമാണ് നോർത്ത് ഈസ്റ്റിന്റെ ഗോളുകൾ നേടിയത്. പോസ്റ്റിനു മുൻപിൽ മലയാളി താരം രഹനേഷിന്റെ മികച്ച പ്രകടനവും കൂടിയായപ്പോൾ നോർത്ത് ഈസ്റ്റ് വിജയം സ്വന്തമാകുകയായിരുന്നു.

മത്സരം തുടങ്ങി 17ആം മിനുട്ടിൽ മാർസിഞ്ഞോയുടെ ഗോളിലൂടെ നോർത്ത് ഈസ്റ്റ്  ഈ സീസണിലെ ആദ്യ ഗോൾ നേടി ഡൽഹിയെ ഞെട്ടിച്ചു. നർസാരിയുടെ മികച്ച ക്രോസിൽ നിന്നാണ് മാർസിഞ്ഞോ ഗോൾ നേടിയത്. നോർത്ത് ഈസ്റ്റ് ആരാധകരുടെ ആഘോഷം അവസാനിക്കുന്നതിനു മുൻപ് തന്നെ നോർത്ത് ഈസ്റ്റ് രണ്ടാമത്തെ ഗോളും നേടി.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

22ആം മിനുട്ടിൽ ഡൽഹി ഗോൾ കീപ്പർ ആൽബിനോ ഗോമസ് വരുത്തിയ പിഴവിൽ നിന്ന് ഡാനിലോ ലോപസ് ഗോൾ നേടുകയായിരുന്നു. മൈനസ് പാസ് ലഭിച്ച ഗോൾ കീപ്പർ കിക്ക്‌ എടുക്കുന്നതിൽ വരുത്തിയ പിഴവാണ് ഗോളിൽ കലാശിച്ചത്.

തുടർന്ന് ഗോൾ നേടാൻ ഡൽഹിക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും മലയാളി താരം രഹനേഷിന്റെ മികച്ച രക്ഷപെടുത്തലുകൾ നോർത്ത് ഈസ്റ്റിനു തുണയാവുകയായിരുന്നു. അബ്ദുൽ ഹക്കുവിന്റെ നേതൃത്വത്തിൽ ഉള്ള പ്രധിരോധ നിര മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ നോർത്ത് ഈസ്റ്റിനു സീസണിലെ ആദ്യ വിജയവും വിലപ്പെട്ട മൂന്ന് പോയിന്റും സ്വന്തമാക്കാനായി.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

മികച്ച പ്രകടനവും, ഗോളവസരവും സൃഷ്ടിച്ചു നർസാരി ഹീറോ ഓഫ് ദി മാച്ച് അവാർഡ് നേടിയപ്പോൾ ഡൽഹിയുടെ ചാങ്തെ  സീസണിൽ രണ്ടാം തവണയും  എമേർജിഗ് പ്ലെയർ ആയി തിരഞ്ഞെടുത്തു.

നാളത്തെ ആദ്യ മത്സരത്തിൽ പൂനെ സിറ്റി എഫ് സി ചെന്നെയേൻ എഫ് സിയെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് മൂബൈ എഫ് സി യെ കൊച്ചി സ്റ്റേഡിയത്തിൽ നേരിടും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts