കർണാടക പോലീസിന്റെ തെളിവെടുപ്പിനിടെ പ്രതി ചാടിപ്പോയി

തിരുവനന്തപുരം : കർണാടക പോലീസ് തെളിവെടുപ്പിനായി തിരുവനന്തപുരം  തമ്പാനൂരിൽ  കൊണ്ട് വന്ന പ്രതി  തെളിവെടുപ്പിനിടെ ഓടിപ്പോയി. വലിയതുറ സ്വദേശി വിനോദ് ആണ് പോലീസിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടത്.

ബെംഗളൂരു പോലീസിന്റെ കയ്യിൽ നിന്നുമാണ് മോഷണ കേസ് പ്രതി ഓടി രക്ഷപ്പെട്ടത്. ബെംഗളൂരുവിലെ ഒരു സ്വർണ കവർച്ച കേസുമായി ബന്ധപ്പെട്ട് ജൂൺ 27 നാണ് വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ 1 മണിക്ക് തിരുവനന്തപുരത്ത് തെളിവെടുപ്പിനായി വന്ന പ്രതി രാവിലെ 8 മണിക്ക് താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം

ഹെന്നൂർ പോലീസിന്റെ കയ്യിൽ നിന്നാണ് രക്ഷപ്പെട്ടത്. പ്രതിക്കായി കർണാടക പോലീസും തിരുവനന്തപുരം പോലീസും ശക്തമായ അന്വേഷണത്തിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts