കോവിഡ് കേസുകൾ കണ്ടെത്താൻ മനുഷ്യവിസർജ്ജ്യങ്ങൾ പരിശോധിക്കുന്നു.

ബെംഗളൂരു: കൊവിഡ്-19 വൈറസിന്റെ വകഭേദങ്ങളും ആഘാതവും സംബന്ധിച്ച് കോവിഡ് കേസുകൾ കണ്ടെത്തുന്നതിനായി ഡ്രൈനേജുകളിൽ നിന്നുള്ള മലമൂത്രവിസർജ്ജനം ശേഖരിച്ചു വിലയിരുത്തിവരികയാണ് ബി‌ബി‌എം‌പി.

ബി‌ഡബ്ല്യുഎസ്‌എസ്‌ബിയുടെ സഹായത്തോടെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള അഴുക്കുചാലുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചുകൊണ്ടിരിക്കയാണ്. ഇക്കഴിഞ്ഞ ജൂൺമുതലാണ് മലമൂത്ര വിസർജ്ജനത്തിന്റെ വിലയിരുത്തൽ ആരംഭിച്ചെങ്കിലും, ഇതുവരെ ആശങ്കപ്പെടേണ്ട വകഭേദങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.

ജപ്പാനിലും സിംഗപ്പൂരിലും ആദ്യ തരംഗത്തിൽ ആണ് മലം സാമ്പിളുകൾ ശേഖരിക്കുകയും വിലയിരുത്തുകയും ചെയ്യുക എന്ന ആശയം ആരംഭിച്ചത്. കേസുകൾ വിലയിരുത്തി വിജയം കണ്ടതോടെ ഈ കണ്ടുപിടുത്തം മറ്റ് നഗരങ്ങളിലേക്കും രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു.

  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്

കോവിഡ് മൂല്യനിർണ്ണയത്തിനുള്ള ഈ വഴിയുടെ പ്രാധാന്യവും ആവശ്യകതയും മനസിലാക്കിയത് കൊണ്ടാണ് ബി‌ബി‌എം‌പി ഇ തീരുമാനത്തിൽ എത്തിനിൽകുന്നത്.

തുടക്കത്തിൽ കേസുകൾ വർദ്ധിക്കുകയും ക്ലസ്റ്ററുകൾ രൂപപ്പെടുകയും ചെയ്യുന്ന വാർഡ് തലത്തിൽ നടപ്പിലാക്കുകയും തുടർന്ന് ക്രമേണ ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലേക്ക് മാറുമെന്നും ബിബിഎംപി സ്‌പെഷ്യൽ കമ്മീഷണർ (ആരോഗ്യം) കെ വി ത്രിലോക് ചന്ദ്ര പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts