ശബ്ദമലിനീകരണം നിയന്ത്രിക്കാൻ നിരത്തിലിറങ്ങി വിദ്യാർത്ഥികൾ..

ബെംഗളൂരു: ശബ്ദമലിനീകരണം രൂക്ഷമായതോടെ ഹോൺ മുഴക്കുന്നത് പരമാവധി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് വിട്ടൽ മല്യ റോഡിലെ സെന്റ് ജോസഫ്സ് ഇന്ത്യൻ ഹൈസ്കൂൾ വിദ്യാർഥികൾ തെരുവിലിറങ്ങി. ദയവായി കുറച്ച് പൗരബോധം ഉണ്ടായിരിക്കുക’ ഗതാഗതക്കുരുക്കിൽ ഹോൺ മുഴക്കുന്നത് ഒഴിവാക്കുക’, ‘ട്രാഫിക് നിയമങ്ങൾ പാലിക്കുക, സ്‌കൂൾ മേഖലയ്ക്ക് സമീപം ഹോൺ മുഴക്കരുത്’, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഏന്തിയ പ്ലക്കാർഡുകൾ പിടിച്ചു വിദ്യാർത്ഥികൾ അവരുടെ സ്‌കൂളിന് പുറത്ത് ഒരു മണിക്കൂറോളം നിന്നു.

  പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിൽ സ്പോടക വസ്ഥുക്കൾ; ന​ഗരത്തിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ

അമിതമായി ഹോണടിക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഇക്കോ ക്ലബിന്റെ ഏകോപിപ്പിച്ച ഒരു മണിക്കൂർ കാമ്പയിനിൽ 120 വിദ്യാർത്ഥികളാണ് പങ്കെടുത്തത്, ഈ ക്യാമ്പയിന് കൊണ്ട് ഡെസിബെൽ നില ഗണ്യമായി കുറയ്ക്കാൻ സാധിച്ചതായി കാമ്പെയ്‌നുമായി സഹകരിച്ച സിറ്റിസൺസ് ഫോർ സിറ്റിസൺസ് (സി4സി), ബെംഗളൂരു കൺവീനർ രാജ്കുമാർ ദുഗർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വണ്ടികഴുകിയാൽ പണികിട്ടും; കുടിവെള്ളം പാഴാക്കിയവർക്ക് കിട്ടിയത് എട്ടിന്റെ പണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈകുന്നേരങ്ങളിലെ തണുത്ത കാറ്റും കറുത്ത ആകാശവും കനത്ത മഴയും; പെട്ടെന്ന് മാറിയ ബെംഗളൂരു കാലാവസ്ഥയ്ക്ക് പിന്നിൽ!
[masterslider id="10"]

Related posts