കേരളത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചു.

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് പരിശോധിച്ച സാമ്പിളുകളിൽ ആണ് നോറോ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്. വെറ്ററിനറി വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായതിനെത്തുടർന്ന് ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയും കോളേജിലെ വനിതാ ഹോസ്റ്റൽ വിദ്യാര്‍ത്ഥികളുടെ മലം പരിശോധനയ്ക്കായി അയക്കുകയുമായിരുന്നു. മുൻപും കേരളത്തിൽ നോറോ വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, എന്നാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു

Read More

ശിവാജി നഗറിൽ മലയാളി കൊല്ലപ്പെട്ടു

ബെംഗളൂരു: ശിവാജി നഗറിൽ മലയാളി ചായക്കച്ചവടക്കാരൻ കൊല്ലപ്പെട്ടു നൽപ്പത് വർഷത്തോളമായി ശിവാജി നഗറിലെ കടകളിൽ ചായ കൊണ്ട് നടന്ന് വിറ്റിരുന്ന ഒറ്റപ്പാലം നെല്ലായ സ്വദേശി ഹംസ (62) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. ചായ വിൽക്കുന്നതിനിടയിൽ ശിവാജി നാഗറിലുള്ള ചിലരുമായി വാക്ക് തർക്കമുണ്ടാവുകയും ഇതിനെ തുടർന്ന് മർദ്ദനമേൽക്കുകയുമായിരുന്നു. പരിക്കേറ്റ ഹംസയെ ബോറിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.  കെ.എം.സി.സി. സെക്രട്ടറി നൗഷാദ് പ്രവർത്തകരായ റഹീം, ജംഷി എന്നിവർ സംഭവസ്ഥലത്തെത്തി. പരേതൻ്റെ നാട്ടിലെ ബന്ധുക്കളെ ഇവർ വിവരമറിയിച്ചതിനെ തുടർന്ന് അവർ നാളെ നഗരത്തിൽ…

Read More

ബിറ്റ്‌കോയിൻ ആരോപണങ്ങളിൽ ആശങ്കപ്പെടേണ്ടതില്ല.

BASAWARAJ BOMMAI MET PRIME MINISTER

ബെംഗളൂരു: രണ്ടു ദിവസത്തെ സന്ദർശനത്തിന് ഡൽഹിയിൽ പോയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് നവംബർ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയെയും ഡൽഹിയിൽ വെച്ച് സന്ദർശിച്ചു. പ്രധാനമന്ത്രിയുമായുള്ള ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ, തന്റെ സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ എടുത്ത വിവിധ തീരുമാനങ്ങളും നടത്തിയ കാര്യങ്ങളും ചർച്ച വിഷയങ്ങളായി. എന്നാൽ കർണാടകയിലെ ചൂടെറിയ ബിറ്റ്കോയിൻ കുംഭകോണത്തിൽ ബിജെപി നേതാക്കൾക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷമായ കോൺഗ്രസ് ആരോപിക്കുന്ന വിഷയത്തെക്കുറിച്ച് മോദിജിയോട് പറയാൻ ശ്രമിച്ചപ്പോൾ, അത്തരം ആരോപണങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.…

Read More

കുട്ടികളിൽ കോവിഡ് പരിശോധനകൾക്കായി പുതിയ മാനദണ്ഡങ്ങൾ.

ബെംഗളൂരു:സ്‌കൂളുകളിൽ നേരിട്ടുള്ള അധ്യായനം ആരംഭിച്ച  സാഹചര്യത്തിൽ, കുട്ടികളിൽ കോവിഡ് ടെസ്റ്റുകൾ നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ പുതുക്കിയ മാർഗനിർദേശങ്ങൾ കൊണ്ടുവന്നു. അതിൽ എല്ലാ ആഴ്ചയും 5 ശതമാനം കുട്ടികളിൽ കോവിഡ് ടെസ്റ്റുകൾ നടത്തണം എന്ന മാർഗനിർദേശവും ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ പറഞ്ഞു. ഒരാഴ്‌ചയ്‌ക്കുള്ളിൽ 1 ശതമാനത്തിലധികം കുട്ടികൾ പോസിറ്റീവ് ആണെന്ന് കണ്ടാൽ, ബന്ധപ്പെട്ട സ്‌കൂളിലെ ഓഫ്‌ലൈൻ ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും അണുവിമുക്തമാക്കുന്നതിനായി ക്ലാസ്മുറികൾ/സ്‌കൂൾ അടയ്‌ക്കുകയും ചെയ്യും. അലംഭാവം ഉണ്ടാകില്ലെന്നും പോസിറ്റീവ് കേസുകൾ വന്നാൽ കോൺടാക്റ്റ് ട്രെയ്‌സിംഗ്, പ്രാഥമിക, ദ്വിതീയ കോൺടാക്റ്റുകളുടെ പരിശോധന, രോഗലക്ഷണമുള്ള കുട്ടികളെ ഐസൊലേഷനിൽ വിടുക  എന്നിവ ഒരാഴ്ചത്തേക്ക് നടത്തുമെന്നും ഏഴ് ദിവസത്തിന്…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (11-11-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 286 റിപ്പോർട്ട് ചെയ്തു. 289 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.25%   കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 289 ആകെ ഡിസ്ചാര്‍ജ് : 2944958 ഇന്നത്തെ കേസുകള്‍ : 286 ആകെ ആക്റ്റീവ് കേസുകള്‍ : 8017 ഇന്ന് കോവിഡ് മരണം : 7 ആകെ കോവിഡ് മരണം : 38138 ആകെ പോസിറ്റീവ് കേസുകള്‍ :…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (11-10-2021).

കേരളത്തില്‍ ഇന്ന് 7224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1095, എറണാകുളം 922, തൃശൂര്‍ 724, കോഴിക്കോട് 708, കൊല്ലം 694, കോട്ടയം 560, കണ്ണൂര്‍ 471, പത്തനംതിട്ട 448, പാലക്കാട് 335, മലപ്പുറം 333, ഇടുക്കി 306, വയനാട് 254, ആലപ്പുഴ 250, കാസര്‍ഗോഡ് 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,015 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

നേത്രദാനം ഒരു ജനകീയ മൂവ്മെന്റായി മാറണം: ഡോ. സുധാകർ

ബെംഗളൂരു: നേത്രദാനം ജനകീയ മൂവ്മെന്റായി  മാറണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഡോ കെ സുധാകർപറഞ്ഞു. “മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഞാനും  എന്റെ കണ്ണുകൾ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു,” എന്ന് അദ്ദേഹംകൂട്ടിച്ചേർത്തു. “അന്ധതയെ ചെറുക്കുന്നതിന് നേത്രദാന അവബോധം പ്രധാനമാണ്. രാജ്യത്ത് മൂന്നോ നാലോ കോടി ജനങ്ങൾഅന്ധത അനുഭവിക്കുന്നുണ്ട്. നിരവധി അന്ധരായ ആളുകൾക്ക് വെളിച്ചം നൽകാൻ നേത്രദാനത്തിന് കഴിയുംഎന്നതിനാൽ മരിച്ചയാളുടെ കണ്ണുകൾ പാഴാകരുത്” എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. “സാങ്കേതിക വിദ്യയിലൂടെ കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ കണ്ണുകൾ നാലു…

Read More

മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം; ബിറ്റ്‌കോയിൻ അഴിമതിയുമായി ബന്ധപ്പെടുത്തി പ്രതിപക്ഷം

ബെംഗളൂരു: അടുത്തിടെ ഭരണത്തിന്റെ 100 ദിനങ്ങൾ പൂർത്തിയാക്കിയ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രണ്ട് ദിവസത്തെ ഡൽഹി സന്ദർശനത്തിനായി ബുധനാഴ്ച ഡൽഹിയിലേക്ക് പുറപ്പെട്ടു, എന്നാൽ ഇ സന്ദർശനത്തിന് ബിറ്റ്കോയിൻ ക്രിപ്‌റ്റോകറൻസി അഴിമതിയുമായി ബന്ധമുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അറസ്റ്റിലായിരുന്ന ഹാക്കർ ശ്രീകൃഷ്ണ രമേഷ് എന്ന ശ്രീകിയെ ഉപയോഗിച്ച് മന്ത്രിമാരും ബിജെപി നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള ഉന്നതർ ബിറ്റ്കോയിൻ വഴി കള്ളപ്പണം വെളുപ്പിച്ചതായും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ഡൽഹിയിൽ സംസാരിക്കവെ ബൊമ്മൈ പ്രതിപക്ഷ ആരോപണങ്ങൾ നിഷേധിച്ചു. “എന്താണ് ക്രമക്കേട്? ആരാണ് അത് ചെയ്തത്? ഇക്കാര്യങ്ങൾ അറിയാൻ…

Read More

ശബ്ദമലിനീകരണം നിയന്ത്രിക്കാൻ നിരത്തിലിറങ്ങി വിദ്യാർത്ഥികൾ..

ബെംഗളൂരു: ശബ്ദമലിനീകരണം രൂക്ഷമായതോടെ ഹോൺ മുഴക്കുന്നത് പരമാവധി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് വിട്ടൽ മല്യ റോഡിലെ സെന്റ് ജോസഫ്സ് ഇന്ത്യൻ ഹൈസ്കൂൾ വിദ്യാർഥികൾ തെരുവിലിറങ്ങി. ദയവായി കുറച്ച് പൗരബോധം ഉണ്ടായിരിക്കുക’ ഗതാഗതക്കുരുക്കിൽ ഹോൺ മുഴക്കുന്നത് ഒഴിവാക്കുക’, ‘ട്രാഫിക് നിയമങ്ങൾ പാലിക്കുക, സ്‌കൂൾ മേഖലയ്ക്ക് സമീപം ഹോൺ മുഴക്കരുത്’, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഏന്തിയ പ്ലക്കാർഡുകൾ പിടിച്ചു വിദ്യാർത്ഥികൾ അവരുടെ സ്‌കൂളിന് പുറത്ത് ഒരു മണിക്കൂറോളം നിന്നു. അമിതമായി ഹോണടിക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഇക്കോ ക്ലബിന്റെ ഏകോപിപ്പിച്ച ഒരു മണിക്കൂർ കാമ്പയിനിൽ 120 വിദ്യാർത്ഥികളാണ് പങ്കെടുത്തത്, ഈ ക്യാമ്പയിന്…

Read More

കോവിഡ് കേസുകൾ കണ്ടെത്താൻ മനുഷ്യവിസർജ്ജ്യങ്ങൾ പരിശോധിക്കുന്നു.

ബെംഗളൂരു: കൊവിഡ്-19 വൈറസിന്റെ വകഭേദങ്ങളും ആഘാതവും സംബന്ധിച്ച് കോവിഡ് കേസുകൾ കണ്ടെത്തുന്നതിനായി ഡ്രൈനേജുകളിൽ നിന്നുള്ള മലമൂത്രവിസർജ്ജനം ശേഖരിച്ചു വിലയിരുത്തിവരികയാണ് ബി‌ബി‌എം‌പി. ബി‌ഡബ്ല്യുഎസ്‌എസ്‌ബിയുടെ സഹായത്തോടെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള അഴുക്കുചാലുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചുകൊണ്ടിരിക്കയാണ്. ഇക്കഴിഞ്ഞ ജൂൺമുതലാണ് മലമൂത്ര വിസർജ്ജനത്തിന്റെ വിലയിരുത്തൽ ആരംഭിച്ചെങ്കിലും, ഇതുവരെ ആശങ്കപ്പെടേണ്ട വകഭേദങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ജപ്പാനിലും സിംഗപ്പൂരിലും ആദ്യ തരംഗത്തിൽ ആണ് മലം സാമ്പിളുകൾ ശേഖരിക്കുകയും വിലയിരുത്തുകയും ചെയ്യുക എന്ന ആശയം ആരംഭിച്ചത്. കേസുകൾ വിലയിരുത്തി വിജയം കണ്ടതോടെ ഈ കണ്ടുപിടുത്തം മറ്റ് നഗരങ്ങളിലേക്കും രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു. കോവിഡ് മൂല്യനിർണ്ണയത്തിനുള്ള…

Read More
Click Here to Follow Us