ശിവാജി നഗറിൽ മലയാളി കൊല്ലപ്പെട്ടു

ബെംഗളൂരു: ശിവാജി നഗറിൽ മലയാളി ചായക്കച്ചവടക്കാരൻ കൊല്ലപ്പെട്ടു

നൽപ്പത് വർഷത്തോളമായി ശിവാജി നഗറിലെ കടകളിൽ ചായ കൊണ്ട് നടന്ന് വിറ്റിരുന്ന ഒറ്റപ്പാലം നെല്ലായ സ്വദേശി ഹംസ (62) യാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ചായ വിൽക്കുന്നതിനിടയിൽ ശിവാജി നാഗറിലുള്ള ചിലരുമായി വാക്ക് തർക്കമുണ്ടാവുകയും ഇതിനെ തുടർന്ന് മർദ്ദനമേൽക്കുകയുമായിരുന്നു.

  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു

പരിക്കേറ്റ ഹംസയെ ബോറിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. 

കെ.എം.സി.സി. സെക്രട്ടറി നൗഷാദ് പ്രവർത്തകരായ റഹീം, ജംഷി എന്നിവർ സംഭവസ്ഥലത്തെത്തി.

പരേതൻ്റെ നാട്ടിലെ ബന്ധുക്കളെ ഇവർ വിവരമറിയിച്ചതിനെ തുടർന്ന് അവർ നാളെ നഗരത്തിൽ എത്തും.

പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.പ്രതികളെ കണ്ടെത്തുന്നതിനായി സംഭവസ്ഥലത്തെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
[masterslider id="10"]

Related posts