ബിറ്റ്‌കോയിൻ ആരോപണങ്ങളിൽ ആശങ്കപ്പെടേണ്ടതില്ല.

BASAWARAJ BOMMAI MET PRIME MINISTER

ബെംഗളൂരു: രണ്ടു ദിവസത്തെ സന്ദർശനത്തിന് ഡൽഹിയിൽ പോയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് നവംബർ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയെയും ഡൽഹിയിൽ വെച്ച് സന്ദർശിച്ചു.

പ്രധാനമന്ത്രിയുമായുള്ള ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ, തന്റെ സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ എടുത്ത വിവിധ തീരുമാനങ്ങളും നടത്തിയ കാര്യങ്ങളും ചർച്ച വിഷയങ്ങളായി.

എന്നാൽ കർണാടകയിലെ ചൂടെറിയ ബിറ്റ്കോയിൻ കുംഭകോണത്തിൽ ബിജെപി നേതാക്കൾക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷമായ കോൺഗ്രസ് ആരോപിക്കുന്ന വിഷയത്തെക്കുറിച്ച് മോദിജിയോട് പറയാൻ ശ്രമിച്ചപ്പോൾ,

  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ

അത്തരം ആരോപണങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

നഗരത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനും ഏതാനും പരിപാടികളിൽ പങ്കെടുക്കുന്നതിനുമായി ഡിസംബറിൽ ബെംഗളൂരുവിലേക്ക് വരാനുള്ള ക്ഷണം പ്രധാനമന്ത്രി മോദി സ്വീകരിച്ചതായും, ബെംഗളൂരു സബർബൻ റെയിൽ ശൃംഖലയ്ക്ക് തറക്കല്ലിടാനും കൂടാതെ ഡോ.ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് (ബേസ്)ന്റെ ഉദ്ഘാടനം,

ബാംഗ്ലൂർ സർവ്വകലാശാലയുടെ ജ്ഞാനഭാരതി കാമ്പസിൽ യൂണിവേഴ്സിറ്റി കെട്ടിടവും, നവീകരിച്ച 180 വ്യാവസായിക പരിശീലന സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനത്തിനും ആണ് പ്രധാനമന്ത്രിയെ കർണാടകയിലേക്ക് ക്ഷണിച്ചിട്ടുള്ളതെന്നും യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് ബൊമ്മൈ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
[masterslider id="10"]

Related posts