സംസ്ഥാനത്ത് കോവിഡിനെ തുരുത്താൻ ചൈനയുടെ സഹായഹസ്തം

ബെംഗളൂരു: കൊവിഡ് വ്യാപനം തീവ്രമായി തുടരവേ ചൈനയില്‍ നിന്ന് സഹായം സ്വീകരിച്ച്‌ സംസ്ഥാനം.

ചൈനയിൽനിന്നുള്ള 100 ഓക്സിജൻ കോൺസെട്രേറ്ററുകളും 40 വെന്റിലേറ്ററുകളും ബെംഗളൂരു വിമാനത്താവളത്തിലെത്തി. ചൈനീസ് റെഡ്ക്രോസ് വഴിയാണ് സഹായം ഇവിടേക്ക് എത്തിച്ചത്.

ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി പ്രവർത്തകർ ഉപകരണങ്ങൾ കൈപ്പറ്റി. സർക്കാർ ആശുപത്രികളിലേക്ക് ഇവ വിതരണംചെയ്യുമെന്ന് റെഡ് ക്രോസ് അറിയിച്ചു.

  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!

നഗരത്തിലെ വിവിധ സന്നദ്ധ സംഘടനകളും സ്വകാര്യസ്ഥാപനങ്ങളും വെന്റിലേറ്ററുകളും ഓക്സിജൻ കോൺസെട്രേറ്ററുകളും ഇറക്കുമതിചെയ്യാനുള്ള നടപടി സ്വീകരിച്ചുവരികയാണ്.

ഇതിന് മുമ്പും സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള ഉപകരണങ്ങൾ ബെംഗളുരു വിമാനത്താവളത്തിൽ എത്തിച്ചിരുന്നു. ഇതിൽ വലിയൊരുവിഭാഗവും സ്വകാര്യ കമ്പനികളാണ് ഇറക്കുമതിചെയ്തത്.

ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ, ഓക്സിമീറ്ററുകൾ തുടങ്ങിയവയാണ് ഇതിൽ ഏറെയും.

ഇത്തരം ഉപകരണങ്ങൾ ഇറക്കുമതിചെയ്യുന്നതിനുള്ള നികുതി ഇളവുകളും ഇറക്കുമതിയെ പ്രോത്സാഹിപ്പിക്കുന്നതായി വിമാനത്താവളം അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം
[masterslider id="10"]

Related posts